ആടി മാസത്തിൽ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നത് വലിയ ഭാ​ഗ്യങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാലക്ഷ്മിയെ ആരാധിക്കുന്നവർക്ക് ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും മാറി അനുഗ്രഹങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ആടി മാസത്തിൽ മഹാദേവന്റെ അനു​ഗ്രഹവും നിങ്ങൾക്ക് ലഭിക്കും. ഈ സമയം ചില രാശിക്കാർക്ക് വളരെ ​ഗുണകരമാണ്. മറ്റ് ചിലർക്ക് പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ആടി മാസത്തിൽ ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ഏതൊക്കെ രാശിക്കാർക്കാണ് ഉണ്ടാകുകയെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം: ലക്ഷ്മി ദേവിയുടെ പൂർണ കൃപ ഈ രാശിക്കാർക്കൊപ്പമുണ്ടാകും. മിഥുന രാശിക്കാർക്ക് ഈ സമയം സന്തോഷകരമായിരിക്കും. പാവപ്പെട്ട ഒരാളെ സഹായിക്കുന്നത് നിങ്ങൾക്ക് ഭാ​ഗ്യം കൊണ്ടുവരും. ഏതെങ്കിലും കേസ് കോടതിയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിൽ ഈ മാസം തന്നെ തീർപ്പുണ്ടാകും. 


ചിങ്ങം: ചിങ്ങം രാശിക്കാർക്കും ഈ മാസം സന്തോഷകരമായ കാര്യങ്ങൾ സമ്മാനിക്കും. മറ്റുള്ളവരെ നിങ്ങളെ ബഹുമാനിക്കും. പണം വന്ന് ചേരാനുള്ള സാധ്യതയുണ്ട്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന് പൂർണഫലം ലഭിക്കും.


തുലാം: തുലാം രാശിക്കാർക്ക് ഈ സമയം ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. സരസ്വതി ദേവിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ എല്ലാം ഭംഗിയായി ചെയ്യാൻ കഴിയും. രാഷ്ട്രീയ രം​ഗത്തേക്ക് ഇറങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂലമായ അവസരമുണ്ടാകും.


Also Read: Astrology: ഈ നാല് രാശിക്കാരുടെ ഭാ​ഗ്യം ഇന്ന് സൂര്യനെ പോലെ പ്രകാശിക്കും


ധനു: ധനു രാശിക്കാർക്ക് ആടി മാസത്തിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. പുതിയ ജോലികൾ ആരംഭിക്കാൻ ഉദ്ദേസിക്കുന്നവർക്ക് ഈ മാസം വളരെ നല്ലതാണ്. പണം വന്ന് ചേരാൻ സാധ്യതയുണ്ട്. പുതിയ ജോലി, പ്രമോഷൻ എന്നിവ ലഭിച്ചേക്കാം. വസ്തു വാങ്ങുന്നതിനും പുതിയ ബിസിനസ് തുടങ്ങുന്നതിനും നല്ല സമയമാണിത്.


മീനം: ഈ രാശിക്കാർക്ക് ഇത് ശുഭകരമായ മാസമായിരിക്കും. ഇക്കാലയളവിൽ ശുഭകരമായ വാർത്തകൾ നിങ്ങളിലേക്കെത്തും. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം എപ്പോഴുമുണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക. വാഹനം വാങ്ങാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ഇത് അനുയോജ്യമായ സമയമാണ്.


Sravan Monday Tips: ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ ലഭിക്കും, ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ മതി


Sravan Monday Tips: ഭഗവാന്‍ ശിവന് പ്രിയപ്പെട്ട മാസമാണ്  ശ്രാവണ മാസം.  ഈ മാസത്തിലെ  തിങ്കളാഴ്ചകള്‍ക്കുണ്ട്  ഏറെ പ്രത്യേകതകള്‍.  ഈ മാസത്തിലെ തിങ്കളാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഭഗവാന്‍ ശിവനെ പ്രത്യേകം പൂജിയ്ക്കുന്ന ഈ മാസത്തിലെ  തിങ്കളാഴ്ചകളില്‍ നടത്തുന്ന പൂജകള്‍ നിങ്ങളുടെ ഭഗ്യം മാറ്റി മറിയ്ക്കും. 


ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച വ്രതമാണ് ഇന്ന്. ഇന്ന് പൂര്‍ണ്ണ ഭക്തിയോടെ  ഭഗവാന്‍ ശിവനെ ആരാധിച്ചാൽ അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്ന് പറയപ്പെടുന്നു. കൂടാതെ, തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കുമെന്നാണ് വിശ്വാസം. ഒരു വ്യക്തിയുടെ വിവാഹത്തിന് കാലതാമസം ഉണ്ടായാൽ, ശ്രാവണ മാസത്തിലെ  തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് പ്രത്യേക പൂജകള്‍ ചെയ്താൽ വിവാഹം ഉടൻ നടക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.