Surya Gochar 2022: 29 വർഷത്തിനു ശേഷം സൂര്യനും-ശനിയും നേർക്കുനേർ, ഈ രാശിക്കാർക്ക് രാജയോഗം
Surya Gochar: ഈ വർഷം ജനുവരി 14നാണ് മകരസംക്രാന്തി. ഈ ദിവസം സൂര്യൻ ശനിയുടെ രാശിയായ മകരരാശിയിൽ സഞ്ചരിക്കും. ഏകദേശം ഒരു മാസത്തോളം സൂര്യൻ ഈ സ്ഥാനത്ത് തുടരും. ഈ കാലയളവിൽ സൂര്യൻ ശനിയോട് കോപിഷ്ഠനാകില്ല.
ന്യൂഡൽഹി: Surya Gochar: ഈ വർഷം ജനുവരി 14നാണ് മകരസംക്രാന്തി. ഈ ദിവസം സൂര്യൻ ശനിയുടെ രാശിയായ മകരരാശിയിൽ സഞ്ചരിക്കും. ഏകദേശം ഒരു മാസത്തോളം സൂര്യൻ ഈ സ്ഥാനത്ത് തുടരും. ഈ കാലയളവിൽ സൂര്യൻ ശനിയോട് കോപിഷ്ഠനാകില്ല.
ശനിയുടെ നേരെയുള്ള സൂര്യന്റെ ഈ സ്ഥാനം ബന്ധങ്ങളിലെ മാധുര്യത്തെ സൂചിപ്പിക്കുന്നു. എല്ലാ വർഷവും മകരരാശിയിൽ സൂര്യദേവൻ സംക്രമിക്കുമ്പോൾ വളരെ അപൂർവമായി മാത്രമാണ് സൂര്യൻ തന്റെ മകൻ ശനിയെ കണ്ടുമുട്ടുന്നത്.
Also Read: Horoscope January 10, 2021: ഈ രാശിക്കാർ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും
29 വർഷങ്ങൾക്ക് ശേഷമാണ് ഇത്തവണ മകരസംക്രാന്തി ദിനത്തിൽ സൂര്യൻ-ശനി മുഖാമുഖം വരുന്നത്. ഇത് 12 രാശികളേയും ബാധിക്കും. ഏത് രാശിയിൽ എന്ത് ഫലമുണ്ടാകുമെന്ന് നമുക്ക് നോക്കാം...
മേടം (Aries): ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് ഒരു മുതിർന്ന ഉദ്യോഗസ്ഥനുമായി തർക്കമുണ്ടാകാം. ദാമ്പത്യ ജീവിതത്തിൽ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും. ഉദ്യോഗത്തിൽ ആശയക്കുഴപ്പം ഉണ്ടാകും.
ഇടവം (Taurus): തൊഴിൽരംഗത്ത് നിങ്ങൾക്ക് വിജയം ലഭിക്കും, എന്നാൽ ഇതിനായി നിങ്ങൾ ദൂരയാത്ര ചെയ്യേണ്ടി വന്നേക്കാം. വിദേശ സന്ദർശനത്തിനും സാധ്യതയുണ്ട്. ഇതുകൂടാതെ, പിതാവുമായോ രക്ഷിതാവുമായോ ഉള്ള ബന്ധം വഷളായേക്കാം. മാതാവിന്റെ ആരോഗ്യത്തിൽ ആശങ്ക ഉണ്ടാകാം.
Also Read: ജനുവരി 14 മുതൽ ഈ 4 രാശിക്കാർക്ക് അടിപൊളി സമയം, ഈ രാശിക്കാർക്ക് സർക്കാർ ജോലിയും!
മിഥുനം (Gemini): പാർട്ണർഷിപ്പ് ബിസിനസിൽ വൻ ലാഭം ലഭിക്കുന്നതിന്റെ സൂചനകളുണ്ട്. സൂര്യൻ സംക്രമിക്കുന്ന സമയത്ത് നിങ്ങൾക്ക് ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടാം. പിതാവിന്റെ സ്വത്തിൽ നിന്ന് ലാഭം ഉണ്ടാകും. ഗവേഷണവുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല വാർത്തകൾ ലഭിക്കും.
കർക്കടകം (Cancer): പ്രണയ ബന്ധങ്ങളിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇണയുമായി തർക്കമുണ്ടാകാം. ഇണയുടെ ആരോഗ്യം മോശമാകാം. നിങ്ങൾ അവരോടൊപ്പം സമയം ചെലവഴിക്കേണ്ടിവരും. കരാർ പ്രശ്നങ്ങൾ കാരണം ബിസിനസ് പങ്കാളിത്തത്തെ ബാധിച്ചേക്കാം. നിങ്ങളുടെ വ്യക്തിജീവിതത്തിലും തൊഴിൽപരമായ ജീവിതത്തിലും നിങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.
ചിങ്ങം (Leo): ജോലിയിൽ പുതിയ ഉത്തരവാദിത്തം കണ്ടെത്താനാകും. ഇതുകൂടാതെ തൊഴിൽരംഗത്തും വളർച്ചയുണ്ടാകും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ദിനചര്യ മെച്ചപ്പെടുത്തുന്നത് നന്നായിരിക്കും. ദിവസവും വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും.
Also Read: 2 രൂപയുടെ ഈ നാണയം നിങ്ങളെ ലക്ഷാധിപതിയാക്കും! ചെയ്യേണ്ടത് ഇത്രമാത്രം
കന്നി (Virgo): ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. കുടുംബത്തിലെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആകുലത തുടരാം. പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും.
തുലാം (Libra): ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും സൂര്യ സംക്രമണം കഴിഞ്ഞാൽ സ്ഥിതി മെച്ചപ്പെടും. ഭൂമി സംബന്ധമായ ജോലികളിൽ ശ്രദ്ധിക്കണം. മാതാവിന്റെ ആരോഗ്യനിലയിൽ നിങ്ങൾ ആശങ്കാകുലരാകാം. കരിയറിൽ പെട്ടെന്ന് മാറ്റം വരും.
വൃശ്ചികം (Scorpio): ബിസിനസ്സുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. സഹോദരനുമായുള്ള ബന്ധം വഷളായേക്കാം. പ്രമാണ സംബന്ധമായ ജോലികളിൽ ജാഗ്രത പാലിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം സഹിക്കേണ്ടി വരും. ജോലിയിൽ സ്ഥലം മാറ്റം ഉണ്ടാകാം.
ധനു (Sagittarius): പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം കണ്ണും തൊണ്ടയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അലട്ടും. ജോലിക്കാരിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കേണ്ടിവരും.
മകരം (Capricorn): അടുത്ത പങ്കാളികൾ ജോലിയിൽ നിങ്ങളെ ബുദ്ധിമുട്ടിക്കും. വ്യക്തിജീവിതത്തിൽ ജാഗ്രത വേണം. ചിന്തിക്കാതെ ബിസിനസ്സിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. പിതാവിന്റെ വാക്കുകൾ വിഷമമുണ്ടാക്കും. അതുമൂലം മനസ്സ് അസ്വസ്ഥമാകും.
കുംഭം (Aquarius): ഉറക്കമില്ലായ്മയുടെ പ്രശ്‌നത്താൽ നിങ്ങൾ അസ്വസ്ഥരാകാം. ജോലിക്കായി വിദേശത്തേക്ക് പോകാം. കണ്ണുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും നിങ്ങളെ അലട്ടും. ആശുപത്രിവാസം ആവശ്യമായി വന്നേക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും. അത് മനസ്സമാധാനം നൽകും.
Also Read: Viral Video: ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വരന് സപ്പോർട്ടായി വധുവിന്റെ കിടിലം ഡാൻസ്! വീഡിയോ വൈറൽ
മീനം (Pisces): സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. കുടുംബാംഗങ്ങളുമായി അകൽച്ച ഉണ്ടാകാം. പഴയ സുഹൃത്ത് വഞ്ചിക്കും. ജാഗ്രത പാലിക്കുക. ബിസിനസ്സിൽ വരുമാനം വർദ്ധിക്കും. അറിയാത്തതിനെ അന്ധമായി വിശ്വസിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...