Shani Asth on 11 February: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും അതിൻ്റേതായ സ്ഥാനമുണ്ട്. നീതിയുടേയും ന്യായത്തിന്റെയും ഗ്രഹമായിട്ടാണ് ശനിയെ കാണുന്നത്. ശനി പെട്ടെന്ന് ആരോടും ദയ കാണിക്കില്ല. കർമ്മത്തിനനുസരിച്ചാണ് ശനി ഫലം നൽകുന്നതും. എങ്കിലും ശനി ഒരാളോട് ദയ കാണിക്കുന്നുണ്ടെങ്കിൽ പിന്നെ അവർക്ക് രാജകീയ ജീവിതമായിരിക്കും ലഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനി ജാതകത്തിൽ ദുർബലനാണെങ്കിൽ അവർക്ക് ബുദ്ധിമുട്ടുകൾ ഏറും.  ശനി നിലവിൽ കുംഭ രാശിയിലാണ്. ഫെബ്രുവരി 11 ന് ശനി കുംഭ രാശിയിൽ അസ്തമിക്കും. ഇതുമൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ശനിയുടെ അസ്തമയം മൂലം ചില രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ ലഭിക്കും. ഫെബ്രുവരി 11 ന് ശനി അസ്തമിക്കുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം...


Also Read: ഇന്ന് ശനി ദേവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ സമ്പത്ത്!


മേടം (Aries): ജ്യോതിഷമനുസരിച്ച് മേട രാശിക്കാർക്ക് ശനിയുടെ ശുഭഫലങ്ങളിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കും. സുഖസൗകര്യങ്ങൾ വർധിക്കും. ഈ കാലയളവിൽ സാമ്പത്തിക വശം ശക്തവും ദാമ്പത്യ ജീവിതം സന്തോഷകരവുമായിരിക്കും.


മിഥുനം (Gemini): ഈ കാലയളവിൽ മിഥുന രാശിക്കാരുടെ ജീവിതം സന്തോഷം കൊണ്ട് നിറയും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും.


Also Read:  മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!വീഡിയോ വൈറൽ


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സന്തോഷവും ഭാഗ്യവും ഈ സമയം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകും.  കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. സാമ്പത്തിക വശം ശക്തമാകും. എങ്കിലും വിവേകത്തോടെ പണം ചെലവഴിക്കുക. ജോലിയിൽ വിജയസാധ്യതയുണ്ട്. ശനിദേവൻ നിങ്ങൾക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകും.


ധനു (Sagittarius): ശനിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് മംഗളകരമായ ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഹ്‌സീയും. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങൾക്ക് വിജയമുണ്ടാകും. സന്തോഷവും ഐശ്വര്യവും സ്ഥാനമാനങ്ങളും വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, അത് വ്യക്തിക്ക് സാമ്പത്തിക ശക്തി നൽകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.