Shani Shukra Yuti: 30 വര്‍ഷത്തിന് ശേഷം ശനി ശുക്ര സംയോഗം; പുതുവർഷത്തിൽ ഈ രാശിക്കാരെ കാത്തിരിക്കുന്നത് അടിപൊളി നേട്ടങ്ങൾ!
Shukra Gochar: പുതുവര്‍ഷം പിറക്കാൻ ഇനി ദിനങ്ങൾ മാത്രം. ജ്യോതിഷപ്രകാരം 2024 ന്റെ തുടക്കത്തില്‍ പല സൗഹൃദ ഗ്രഹങ്ങളും കൂടിച്ചേരും. ഇതില്‍ ശുക്രന്, ശനി എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.
Shani Shukra Yuti: ശനി നിലവിൽ കുംഭ രാശിയിലാണ്. 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ശുക്രനും കുംഭ രാശിയിലൂടെ സഞ്ചരിക്കും. ഇതുമൂലം കുംഭ രാശിയില്‍ ഈ രണ്ട് ഗ്രഹങ്ങളുടെ ഒരു സംയോഗം രൂപപ്പെടും. ശനി സ്വന്തം രാശിയായ കുംഭത്തില്‍ 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സംയോഗം സൃഷ്ടിക്കുന്നത്. ഇത് മൂലം ചില രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ഭാഗ്യം തെളിയും. ശനി ശുക്ര സംയോഗത്തില്‍ ഭാഗ്യം തിളങ്ങുന്ന രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Also Read: ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ ധനുരാശിയിലേക്ക്; ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ!
മേടം (Aries): ശുക്രന്റെയും ശനിയുടെയും സംയോഗം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വളരെയധികം വര്‍ദ്ധിച്ചേക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും കഴിയും. നിങ്ങളുടെ ജീവിതത്തില്‍ ശുഭ ഫലങ്ങള്‍ വര്‍ദ്ധിക്കുകയും നിങ്ങളുടെ കരിയറിനെ സംബന്ധിച്ച ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ സമയം ബിസിനസ്സിലെ വരുമാനം വര്‍ദ്ധിക്കും, അപ്രതീക്ഷിത ലാഭം ലഭിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും. ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപിക്കണമെങ്കില്‍ ഈ സമയം നല്ലതാണ്. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ നല്ല ലാഭം ലഭിക്കും.
ഇടവം (Taurus): ശുക്ര ശനി സംയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തിലാണ് ഈ സംയോഗം നടക്കാൻ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും. ബിസിനസ്സില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരം. ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകുന്നതിന് സാധ്യത. തൊഴിലില്ലാത്ത ആളുകള്‍ക്ക് ഈ സമയത്ത് ഒരു പുതിയ ജോലി ലഭിച്ചേക്കാം. കരിയറില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും.
മകരം (Capricorn): ശുക്ര ശനി സംയോഗം ഈ രാശിക്കാർക്കും ശുഭകരമായിരിക്കും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിലെ ധന ഭവനത്തിലാണ് ഈ സംയോജനം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. കൂടാതെ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വരും. നിങ്ങള്‍ക്ക് മംഗളകരമായ നേട്ടങ്ങള്‍ ഉണ്ടാകും. ഈ രാശിക്കാര്‍ക്ക് ഈ സമയം മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ രാശിയുടെ ലഗ്‌നത്തിന്റെ അധിപന്‍ ശനി ദേവനാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. അതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനവും ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.