Satrun Rise 2022: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം, ഉദയം, അസ്തമനം, വിപരീത ചലനം എന്നിവ രാശികളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. 2022 ൽ പല ഗ്രഹങ്ങളുടേയും രാശി മാറ്റം, ഉദയം, അസ്തമനം എന്നിവ ഉണ്ടാകാം.  അതിൽ ഇപ്പോഴിതാ ശനിദേവന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്.  ശനിദേവൻ  ജനുവരി 22 ന് അസ്തമിച്ചു ശേഷം ഇപ്പോൾ അതായത് ഫെബ്രുവരി 24 ന് വീണ്ടും ഉദിക്കുകയാണ്. ശനിദേവന്റെ ഈ ഉദയത്തോടെ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Saturn Rise 2022: ശനിയുടെ ഉദയം; 33 ദിവസങ്ങൾക്ക് ശേഷം ഈ 4 രാശിക്കാരുടെ തലവര മാറിമറിയും!


മേടം (Aries)


മേടം രാശിക്കാരുടെ ജാതകത്തിൽ പത്താം ഭാവത്തിൽ ശനി ഉദിക്കും. ഇതുമൂലം ജാതകത്തിൽ രാജയോഗം രൂപപ്പെടും. ഈ രാശിയുടെ അധിപൻ ചൊവ്വ ഭാഗ്യഗൃഹത്തിലാണ് ഇരിക്കുന്നത്. അതുകൊണ്ട് അതിരില്ലാത്ത സന്തോഷം ലഭിക്കും. രാഷ്ട്രീയത്തിൽ ഇടപെടുന്നവർക്ക് വലിയ പദവികൾ ലഭിക്കും. ഒപ്പം ഒരു  ജോലിയുടെ ഓഫറും ലഭിക്കും. ശമ്പളത്തിലും വർധനവുണ്ടാകും. ഇതുകൂടാതെ ബിസിനസ്സിൽ സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്.


Also Read: Personality By Zodiac Sign: ഈ 4 രാശിക്കാർ ആകർഷകമായ വ്യക്തിത്വത്തിന്റെ ഉടമകൾ


ഇടവം (Taurus)


ഫെബ്രുവരി 24-ന് ശനിദേവൻ ഉദിക്കുമ്പോൾ ഇടവ രാശിക്കാരുടെ ജാതകത്തിൽ രാജയോഗം രൂപപ്പെടും. ഈ സമയം നിങ്ങൾക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂലമായിരിക്കും. ഒപ്പം നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിൽ വലിയ വിജയം ഉണ്ടാകും. രാഷ്ട്രീയത്തിൽ വലിയ നേട്ടങ്ങളുണ്ടാകും.


Also Read: Expensive Zodiac: ഈ 4 രാശിക്കാർ പണം കണ്ണടച്ച് ചെലവാക്കുന്നവർ! ഇതിൽ നിങ്ങളുമുണ്ടോ?


കർക്കിടകം (Cancer)


ജാതകത്തിന്റെ ഏഴാം ഭാവത്തിലാണ് ശനി ദേവൻ ഉദിക്കുന്നത്. ഇതുകാരണം ജാതകത്തിൽ രാജയോഗം രൂപപ്പെടും. അതിന്റെ ഫലത്തിൽ പങ്കാളിത്ത ബിസിനസിൽ വമ്പിച്ച സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. ഇരുമ്പ്, പെട്രോളിയം, ഖനികൾ തുടങ്ങിയ ശനിയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്താൽ നിങ്ങൾക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇതോടൊപ്പം ഇണയുടെ പിന്തുണയും ഈ സമയത്ത് ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.