Akhand Samrajya Rajyog: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അതിന്റേതായ സമയത്ത് അവയുടെ സ്ഥാനം മാറുന്നു. ഇക്കാരണത്താൽ വ്യത്യസ്ത രാശിക്കാരിൽ വ്യത്യസ്ത ഫലങ്ങൾ കാണുന്നു. ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോൾ അത് പല ശുഭലക്ഷണങ്ങളും നൽകുന്നു.  ഇത് എല്ലാ രാശിക്കാരിലും  എന്തെങ്കിലും സ്വാധീനം ചെലുത്താറുണ്ട്.  ഇതിൽ മൂന്ന് രാശിക്കാർക്കാണ് അഖണ്ഡ സാമ്രാജ്യ രാജയോഗത്തിലൂടെ കൂടുതൽ നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budhaditya Yoga 2023: ബുധാദിത്യ യോഗം ഈ രാശിക്കാർക്ക് സമ്മാനിക്കും ഭാഗ്യവർഷം! 


മകരം (Capricorn):  ശനിയുടെ ഉദയം സൃഷ്ടിക്കും അഖണ്ഡ സാമ്രാജ്യയോഗം. ഇതിന്റെ സ്വാധീനം മകരം രാശിക്കാർക്ക് ഗുണം നൽകും.  ശനി ഈ രാശിയുടെ സമ്പത്തിന്റെ ഭവനത്തിലാണ് ഉദിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് തിരികെ ലഭിക്കില്ലെന്ന് വിചാരിച്ച ധനവും തിരികെ ലഭിക്കും.  ഈ സമയത്ത് നിങ്ങളുടെ സംസാരത്തിന്റെ ഫലം കാണാനാകും. ജോലിസ്ഥലത്ത് ബഹുമാനം വർദ്ധിക്കും, ഭരണപരമായ കഴിവുകളും വർദ്ധിക്കും. മീഡിയ, ഫിലിം ലൈൻ, മാർക്കറ്റിംഗ് എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം വളരെ മികച്ചതായിരിക്കും.


ധനു (Sagittarius):  ധനു രാശിക്കാരുടെ ജാതകത്തിൽ ശനി മൂന്നാം ഭാവത്തിൽ ഉദിക്കാൻ പോകുകയാണ്. അത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഈ സമയത്ത് ശനി ദേവൻ ശക്തനായിരിക്കും. അതുകൊണ്ടാണ് നിങ്ങളുടെ ശക്തിയിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഇതോടൊപ്പം ട്രാൻസിറ്റ് സമയത്ത് നിങ്ങളുടെ വരുമാന സ്രോതസ്സുകളും വർദ്ധിക്കും. വസ്തുവകകളിൽ നിക്ഷേപിച്ച പണവും ഇരട്ടിയാകും. 


Also Read: Lemon Side Effects: ശ്രദ്ധിക്കുക.. നാരങ്ങയോടൊപ്പം ഇവ ഉപയോഗിക്കരുത്! 


മിഥുനം (Gemini): അഖണ്ഡ സാമ്രാജ്യ രാജയോഗം മിഥുന രാശിക്ക് വളരെ അനുകൂലമായിരിക്കും. കാരണം ശനി മിഥുനം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഉദിക്കാൻ പോകുന്നത്. ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും.  മാറ്റിവച്ച എല്ലാ ജോലികളും പൂർത്തിയാകും. മത്സര പരീക്ഷകൾ എഴുതുന്നവർക്കും വിജയം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രയ്ക്കും സാധ്യതയുണ്ട്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.