അക്ഷയ തൃതീയ (Akshaya Tritiya) എന്ന് കേൾക്കുമ്പോൾ തന്നെ പലരുടേയും ചിന്ത ഈ ദിനം സ്വർണം വാങ്ങാൻ വേണ്ടിയുള്ള ദിനമാണ് എന്നാണ്.  എന്നാൽ യാഥാർത്ഥ്യം അക്ഷയ തൃതീയ അത്തരമൊരു ഉത്സവമാണ്, ആ ദിവസം നിങ്ങൾ ചെയ്യുന്ന ഏതൊരു ജോലിയും നിങ്ങൾക്ക് അക്ഷയ ഗുണം (Imperishable Virtue) അതായത് ഒരിക്കലും ക്ഷയിക്കാത്ത ഗുണം ലഭിക്കും എന്നതാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരിക്കലും അവസാനിക്കാത്ത ഒരു സദ്‌ഗുണം ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്തുന്നു. ഇത്തവണ മെയ് 14 വെള്ളിയാഴ്ചയാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്.


ഈ സാധനങ്ങൾ സംഭാവന ചെയ്യുന്നത് നിങ്ങൾക്ക് സൗഭാഗ്യം നൽകും


വൈശാഖ് മാസത്തിലെ ശുക്ലപക്ഷത്തിലെ ത്രിതിയ തിതിയിൽ വരുന്ന അക്ഷയ തൃതീയ ദിനത്തിൽ ആരാധനയും ഉപവാസവും ചെയ്യുന്നതോടൊപ്പം ദാനം (Daan is important)  നൽകുന്നതിന്റെ പ്രാധാന്യവും വളരെ ഉയർന്നതാണ്. ഇത് ചെയ്യുന്നതിലൂടെ, വ്യക്തിയുടെ എല്ലാ പാപങ്ങളും ഒഴിഞ്ഞ് ഭാഗ്യം കൈവരിക്കുകയും ചെയ്യുന്നു. അതിനാൽ അക്ഷയ ത്രിതീയ ദിനത്തിൽ ഈ സാധനങ്ങൾ ദാനം ചെയ്യുന്നത് ഉത്തമമാണ്.


Also Read: Jagannath Temple: ശ്രീകൃഷ്ണന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അപൂർണ്ണമാണ്, അറിയാം ഇതുമായി ബന്ധപ്പെട്ട കഥ 


1. ജലപാത്രത്തിന്റെ സംഭാവന - വൈശാഖ മാസത്തിൽ ആളുകൾക്ക് കുടിവെള്ളം നൽകുന്നത് ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമായി കണക്കാക്കപ്പെടുന്നു.  ഈ സാഹചര്യത്തിൽ, അക്ഷയ തൃതീയ ദിനത്തിൽ വെള്ളം വയ്ക്കാവുന്ന പാത്രങ്ങൾ ദാനം ചെയ്യുന്നത്  അതായത് കലം, കുടം മുതലായ ജലപാത്രങ്ങൾ ദാനം ചെയ്യുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വെള്ളാപ്പത്രം ഒഴിച്ച് കൊടുക്കരുത് പകരം അത്തിൽ വെള്ളം നിറച്ച് വേണം ദാനം ചെയ്യാൻ. 


2. ഭക്ഷണം ദാനം ചെയ്യുക - ദാഹിക്കുന്നവർക്ക് വെള്ളം കൊടുക്കുന്നതും വിശക്കുന്ന ആൾക്ക് ഭക്ഷണം നൽകുന്നതു പോലെ പുണ്യം വേറൊന്നുമില്ല.  അതുകൊണ്ടുതന്നെ അക്ഷയ തൃതീയ ദിനത്തിൽ ദരിദ്രരായ ആളുകൾക്ക് അന്നം ദാനം (Donate food) ചെയ്യുന്നത് നല്ലതാണ്.  ഇങ്ങനെ ചെയ്താൽ നവഗ്രഹങ്ങൾ ശാന്തരാകുകയും ദൈവങ്ങളുടെ അനുഗ്രഹം ലഭിക്കുകയും അതുവഴി ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും എത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക