Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ! ഈ ദിനം നടത്തുന്ന ഷോപ്പിംഗ് വൻ ഐശ്വര്യം നൽകും
Akshaya Tritiya 2022: ശുഭകരമായ മംഗളകരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിനമാണ് അക്ഷയ തൃതീയ. ഈ ദിനം ശുഭകരമായ ജോലികൾക്കും ഷോപ്പിംഗിനും വളരെ ഉത്തമമായ സമയമാണ്. എന്നാൽ ഈ വർഷം ഈ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്തെന്നാൽ അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ കൂടി രൂപപ്പെടുന്നുവെന്നതാണ് ആ പ്രത്യേകത.
Akshaya Tritiya 2022: അക്ഷയതൃതീയയിൽ (Akshaya Tritiya) മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയേയുമാണ് ആരാധിക്കുന്നത്. ഇതോടൊപ്പം ഈ ദിവസത്തിൽ വിവാഹം, ഗൃഹപ്രവേശം, ഷോപ്പിംഗ് എന്നിവയ്‌ക്കായുള്ള അത്ഭുത മുഹൂർത്തവും ഉണ്ട്. ഈ വർഷം മെയ് 3 ആയ ചൊവ്വാഴ്ച അതായത് നാളെയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഇത് വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയയാണ്. അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ രൂപപ്പെടുന്നത് ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നുവെന്നുവേണം പറയാൻ.
Also Read: അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം മാത്രമല്ല ഈ സാധനങ്ങൾ വാങ്ങുന്നതും വളരെ ശുഭകകരം!
'അക്ഷയ' എന്ന വാക്കിനർത്ഥം ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ്. അതുകൊണ്ടുതന്നെ അക്ഷയതൃതീയ (Akshaya Tritiya) നാളിൽ ചെയ്യുന്ന കർമ്മങ്ങൾ ഒരിക്കലും ക്ഷയിക്കില്ലെന്നും ഈ ദിവസം ചെയ്യുന്ന കർമ്മങ്ങൾ വളരെയധികം നേട്ടങ്ങൾ നൽകുമെന്നുമാണ് വിശ്വാസം.
അതുകൊണ്ടുതന്നെ ഈ ദിവസം പുണ്യനദികളിൽ സ്നാനം ചെയ്യുന്നതിനും, ആരാധന, ദാനം, ഷോപ്പിംഗ് എന്നിവയ്ക്കും വളരെ പ്രാധാന്യമുണ്ട്. ഈ ദിവസത്തിൽ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയേയുമാണ് ആരാധിക്കുന്നത്. ഒപ്പം, സ്വർണ്ണം, വെള്ളി, വീട്, കാർ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുന്നതിനും ഈ ദിനം ഉത്തമമാണ്.
Also Read: Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!
ഈ വർഷം മെയ് 3 അതായത് നാളെയാണ് അക്ഷയ തൃതീയ. ഈ ദിനം ഗ്രഹങ്ങളുടെ സ്ഥാനവും വളരെ വിശേഷപ്പെട്ടതായിരിക്കും അതുകൊണ്ടുതന്നെ ഈ ദിവസം 3 രാജയോഗം കൂടി രൂപം കൊള്ളുന്നു. അക്ഷയതൃതീയയിൽ ഈ രാജയോഗങ്ങൾ രൂപം കൊള്ളുന്നത് വളരെ നല്ലതാണ്. ഈ രാജയോഗങ്ങളിൽ ഏതെങ്കിലും ശുഭ കാര്യങ്ങളോ മംഗളകരമായ ജോലികളോ ചെയ്യുന്നത് നല്ല ഫലം നൽകും എന്നാണ് വിശ്വാസം. ഷോപ്പിംഗ് നടത്തുന്നതിനും ഈ ദിനം അനുകൂലമാണ്.
Also Read: Viral Video: 'ശ്രീവല്ലി' ഗാനത്തിന് ചുവടുവച്ച് വധുവിന്റെ ഹൃദയം കീഴടക്കി വരൻ
>> അക്ഷയതൃതീയ ദിനത്തിൽ പൂജ ചെയ്യാനുള്ള ശുഭ മുഹൂർത്തം രാവിലെ 05:39 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ്.
>> സ്വർണ്ണം-വെള്ളി, വീട്-കാർ മുതലായവ വാങ്ങുന്നതിനുള്ള ശുഭമുഹൂർത്തം പുലർച്ചെ 05:39 മുതൽ പിറ്റേദിവസം പുലർച്ചെ 05:38 വരെ നിലനിൽക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...