Akshaya Tritya 2024: വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയ തൃതീയ ഉത്സവം ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൈവരുത്തും. ഇതുകൂടാതെ അക്ഷയതൃതീയ നാളിൽ വിവാഹിതരാകുന്നതും വളരെ ശുഭകരമാണ്. ഈ ദിവസം ഏറെ ശുഭമാണ്‌. ഇത് ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Budh Asta 2024: ബുധന്‍റെ അസ്തമയം 3 രാശിക്കാര്‍ക്ക് ഭാഗ്യോദയം!! സാമ്പത്തിക നേട്ടം, വിജയം ഉറപ്പ്
 
വേദഗ്രന്ഥങ്ങൾ അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ചെയ്യുന്ന കാര്യങ്ങള്‍ ശാശ്വത ഫലങ്ങൾ നൽകുന്നു. അക്ഷയതൃതീയ ദിനം ശുഭമുഹൂർത്തം നോക്കാതെ തന്നെ ഏത് മംഗള കാര്യവും ചെയ്യാന്‍ സാധിക്കും വിധം ശുഭമാണ്‌.  ഈ ദിവസം വളരെ ശുഭകരമാണ്. 


Also Read:  Solar Eclipse 2024: 500 വർഷത്തിന് ശേഷം സൂര്യഗ്രഹണത്തിൽ ചതുര്‍ഗ്രഹി യോഗം, 4 രാശിക്കരുടെമേല്‍ സമ്പത്ത് വര്‍ഷിക്കപ്പെടും!!
 
ഈ വർഷം അക്ഷയ തൃതീയ എപ്പോഴാണ് ആഘോഷിക്കുന്നത് എന്നും പൂജാരാധനകള്‍ക്കും ഷോപ്പിംഗിനും അനുയോജ്യമായ സമയം ഏതാണ് എന്നും അറിയാം...  


അക്ഷയ തൃതീയ തീയതി 2024 
 
പഞ്ചാംഗം അനുസരിച്ച്, വൈശാഖ് ശുക്ല തൃതീയ തിയതി മെയ് 10 ന് പുലർച്ചെ 04:17 ന് ആരംഭിച്ച് അടുത്ത ദിവസം മെയ് 11 ന് പുലർച്ചെ 02:50 ന് അവസാനിക്കും. ഉദയ തിയതി പ്രകാരം മെയ് 10 ന് അക്ഷയതൃതീയ ആഘോഷിക്കും. 


അക്ഷയതൃതീയ നാളിൽ പൂജയ്ക്കുള്ള അനുകൂല സമയം 


ഈ വർഷം, അക്ഷയ തൃതീയ നാളിൽ പൂജ നടത്തുന്നതിനുള്ള ഉചിതമായ സമയം മെയ് 10 ന് രാവിലെ 05:33 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ്. അക്ഷയതൃതീയ ദിനത്തിൽ ആരാധനയ്ക്കുള്ള അതീവശുഭ മുഹൂർത്തം രാവിലെ 11:00 മുതൽ 12:45 വരെയാണ്. ഈ സമയത്ത് പൂജ നടത്തുന്നത് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.


അക്ഷയതൃതീയ നാളിൽ സ്വർണം വാങ്ങാൻ അനുകൂല സമയം 


 അക്ഷയതൃതീയ നാളിൽ സ്വർണം വാങ്ങുന്നതിനുള്ള അനുകൂല സമയം മെയ് 10 ന് ദിവസം മുഴുവനും ആയിരിക്കും. ഇത്തരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ സ്വർണമോ മംഗള വസ്തുക്കളോ വാങ്ങി വരും ദിവസങ്ങള്‍ ശുഭാമാക്കാം.  


അക്ഷയതൃതീയയിൽ ശുഭകരമായ യോഗ


2024 ലെ അക്ഷയ തൃതീയ നാളിൽ നിരവധി ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നു. ഈ മംഗളകരമായ യോഗങ്ങളുടെ രൂപീകരണത്തോടെ, അക്ഷയതൃതീയയിലെ ഷോപ്പിംഗിന്‍റെയും ആരാധനയുടെയും ഫലങ്ങൾ പലമടങ്ങ് വർദ്ധിക്കും. 


മെയ് 10 ന് അക്ഷയ തൃതീയയിൽ ഉച്ചയ്ക്ക് 12:08 മുതൽ സുകർമ യോഗ രൂപീകരിക്കുന്നു, അത് അടുത്ത ദിവസം രാവിലെ 10:03 വരെ തുടരും, അതായത് മെയ് 11 ന്. ഇതുകൂടാതെ, അക്ഷയതൃതീയയിൽ ദിവസം മുഴുവൻ രവിയോഗവും ഉണ്ടായിരിക്കും. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.