Sabarimala : തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയിരിക്കുന്നത് സുഗമമായ സൗകര്യങ്ങൾ; അനാചരങ്ങള്‍ ഒഴിവാക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്
Sabarimala Chief Priest Thanthri Kandararu Rajeevaru ക്ഷേത്രത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്നും തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടു
പത്തനംതിട്ട: രാജ്യത്തിന്റെ പലഭാഗത്തു നിന്നും ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഒരുക്കിയിട്ടുണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവരര്. തീര്‍ത്ഥാടകര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഒരു കാരണവശാലം തീര്‍ത്ഥാടകര്‍ കൊണ്ടവരരുതെന്നും കാനന ക്ഷേത്രത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പൊതു ഇടങ്ങളില്‍ മല മൂത്രവിസജനം ചെയ്യരുത്. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പമ്പയില്‍ തുണി ഒഴുക്കുന്നത്, മാളികപുറത്ത് മഞ്ഞള്‍ പൊടി വിതറുന്നത് അടക്കമുള്ള അനാചരങ്ങള്‍ ഒഴിവാക്കണം. ഇരുമുടിക്കെട്ടില്‍ ആവശ്യമായ സാധനങ്ങള്‍ മാത്രം കൊണ്ടുവരുക. പനിനീര്, ചന്ദനത്തിരി മുതലായവ ഇരുമുടിക്കെട്ടില്‍ നിന്ന് ഒഴിവാക്കി ക്ഷേത്ര നിവേധ്യത്തിനുള്ള സാധനങ്ങള്‍ മാത്രം ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവച്ചു.
ALSO READ : Sabarimala: മഴ മാറിയതോടെ സന്നിധാനത്ത് ഭക്തജന തിരക്ക് തുടങ്ങി
അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ശബരിമലയിൽ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളോ സൗകര്യങ്ങളിൽ അപര്യാപ്തതയോ ഉണ്ടെങ്കിൽ അവ വകുപ്പിന് നേരിട്ട അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തി ദേവസ്വം വകുപ്പ്. അഭിപ്രായങ്ങള്‍ saranam2022.23@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് നല്‍കാവുന്നതാണെന്ന് മന്ത്രി രാധകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലുടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...