അമർനാഥ് യാത്ര ഈ വർഷം ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31 ന് അവസാനിക്കും. അമർനാഥ് യാത്രയ്ക്കായി 2023 ഏപ്രിൽ 17 മുതൽ, ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കും. സന്ദർശകരായ എല്ലാ ഭക്തർക്കും മറ്റ് ജീവനക്കാർക്കും മികച്ച ആരോഗ്യ പരിരക്ഷയും മറ്റ് അവശ്യ സൗകര്യങ്ങളും ഭരണകൂടം ഉറപ്പുവരുത്തുമെന്ന് ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് ടെലികോം സേവനങ്ങൾ പ്രവർത്തനക്ഷമമാക്കും. യാത്രയുടെ സുഗമമായ നടത്തിപ്പിനായി താമസം, വൈദ്യുതി, വെള്ളം, സുരക്ഷ, മറ്റ് ക്രമീകരണങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ പറഞ്ഞു.


ALSO READ: Happy Vishu: സമൃദിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷിച്ച് മലയാളികൾ


അനന്ത്നാഗ് ജില്ലയിലെ പഹൽഗാം ട്രാക്കിലും ഗന്ദർബാൽ ജില്ലയിലെ ബാൽതാൽ റൂട്ടിലും ഒരേ സമയം യാത്ര ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശുചീകരണത്തിനും മാലിന്യ ശേഖരണത്തിനും കൃത്യമായ നടപടികൾ ഏർപ്പാടാക്കാൻ ഉദ്യോ​ഗസ്ഥരോട്  ലഫ്റ്റനന്റ് ​ഗവർണർ നിർദേശിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഭക്തർക്കായി അമർനാഥ് ക്ഷേത്ര ബോർഡ് (എസ്എഎസ്ബി) രാവിലെയും വൈകുന്നേരവും ആരതി (പ്രാർത്ഥനകൾ) തത്സമയ സംപ്രേക്ഷണം സാധ്യമാക്കും.


ഔദ്യോഗിക അമർനാഥ് യാത്ര ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് യാത്രാ സംബന്ധമായ വിവരങ്ങളും കാലാവസ്ഥാ അപ്‌ഡേറ്റുകളും മറ്റ് നിരവധി ഓൺലൈൻ സേവനങ്ങളും ഇതിൽ ലഭിക്കും. അമർനാഥ് യാത്രാ രജിസ്ട്രേഷൻ, ഹെലികോപ്റ്റർ സേവനങ്ങൾ, സേവന ദാതാക്കൾ, ക്യാമ്പുകൾ, യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയെല്ലാം ലഫ്റ്റനന്റ് ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന എസ്എഎസ്ബിയുടെ യോഗത്തിൽ ചർച്ച ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.