COMMERCIAL BREAK
SCROLL TO CONTINUE READING

Budh Gochar 2023 in Dhanu: ജ്യോതിഷ പ്രകാരം ഏറ്റവും വേഗത്തിൽ രാശി മാറുന്ന ഒരു ഗ്രഹമാണ് ബുധൻ. സമ്പത്ത്, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനാണ് ബുധൻ. ബുധൻ സംക്രമിക്കുമ്പോഴെല്ലാം ഈ മേഖലകളെയെല്ലാം ബാധിക്കും. നവംബർ മാസത്തിലാണ് ബുധൻ സംക്രമിക്കുന്നത്. നവംബർ 27 ന് ബുധൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കും. 2024 ന് മുമ്പായി നടക്കുന്ന ഈ ബുധ സംക്രമണം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ബുധൻ ഇവർക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ മികച്ച വിജയം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ സംക്രമണം ഭാഗ്യം പ്രകാശിപ്പിക്കുന്നതെന്ന് നോക്കാം...


Also Read: ശുക്രൻ തുലാം രാശിയിൽ സൃഷ്ടിക്കും മാളവ്യയോഗം; 3 രാശിക്കാർക്ക് ലഭിക്കും സമ്പത്തും പുരോഗതിയും!


മേടം (Aries): ബുധന്റെ സംക്രമം മേടരാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഗ്യം അനുകൂലമായതിനാൽ ഏത് വലിയ ജോലിയും പൂർത്തിയാക്കാൻ കഴിയും. സ്കീമുകളിൽ നിന്നും നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ജോലിയിൽ മാറ്റത്തിനും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ബുധൻ വലിയ നേട്ടങ്ങൾ നൽകും. ഒരു വലിയ ഓർഡർ ലഭിച്ചേക്കാം അല്ലെങ്കിൽ ഒരു ഡീൽ അന്തിമമായേക്കാം. ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാണ് യോഗം.


കന്നി (Virgo): ഗ്രഹങ്ങളുടെ അധിപനായ ബുധന്റെ സംക്രമം കന്നി രാശിക്കാർക്ക് ഭൗതിക സന്തോഷം നൽകും. പുതിയ വീട് വാങ്ങാണ് യോഗമുണ്ടാകും. പുതിയ വാഹനമോ ആഡംബര വസ്തുക്കളോ വാങ്ങാണ് യോഗം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ജോലി എളുപ്പത്തിൽ ചെയ്യാൻ നിങ്ങൾക്ക് ഈ സമയം കഴിയും. അമ്മയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി ഡിസൈനിംഗ് എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം അനുഗ്രഹമാണ്.


Also Read: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമത് കൃപ ഉറപ്പ്!


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ വരുമാനത്തിൽ വാൻ വർദ്ധനവ് ഉണ്ടാകും. ശമ്പളം വർദ്ധിക്കും. ചില പുതിയ ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കും. കൂടാതെ നിങ്ങളുടെ ജോലിയ്ക്ക് അഭിനന്ദനം ലഭിക്കും. വ്യവസായികൾക്കും നേട്ടമുണ്ടാകും. നിക്ഷേപം നല്ല വരുമാനം നൽകും. ഏഴര ശനി കൊണ്ടുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.