Budhaditya Yoga 2023: ജ്യോതിഷപ്രകാരം ഒക്‌ടോബർ മാസത്തിൽ സുപ്രധാനമായ പല ഗ്രഹമാറ്റങ്ങളും നടക്കുന്നുണ്ട്. ബുധന്റെ സംക്രമണം 2023 ഒക്‌ടോബറിലെ ആദ്യ ദിവസമായ ഇന്നലെയാണ് നടന്നത്. ബുധൻ രാശി മാറി കന്നി രാശിയിൽ പ്രവേശിച്ചു അവിടെ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഇതിനകം ഇവിടെയുണ്ട്. ഇത്തരത്തിൽ ബുധന്റെ സംക്രമം മൂലം കന്നിരാശിയിൽ സൂര്യ-ബുധൻ സംയോജനം ഉണ്ടാകുകയും അതുമൂലം ബുധാദിത്യ രാജയോഗം ഉണ്ടാകുകയും ചെയ്യുന്നു. ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗം വളരെ പ്രാധാന്യത്തോടെയാൻ കണക്കാക്കുന്നത്. ഈ രാജയോഗം വലിയ സമ്പത്തും ബഹുമാനവും നൽകുന്നു. ഈ രാജയോഗം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശുക്രനും വ്യാഴവും ചേർന്ന് ഗൃഹ ലക്ഷ്മി യോഗം; ഈ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!


മേടം (Aries): ബുധന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് പല കാര്യങ്ങളിലും വിജയം നൽകും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് അവസരമുണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.


ഇടവം (Taurus): ബുധ-സൂര്യ കൂടിചേരൽ ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായ സമയമാണെന്ന് തെളിയും. ഇവർക്ക് വലിയ സ്ഥാനം ലഭിക്കും. ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. ബിസിനസ് വിപുലീകരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബന്ധങ്ങളിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ നീങ്ങും, പ്രണയബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. വരുമാനം വർദ്ധിക്കും.


Also Read: ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ


കർക്കടകം (Cancer): ബുധന്റെ രാശിമാറ്റം കർക്കടക രാശിയുള്ളവരുടെ ജീവിതത്തിൽ നല്ല നാളുകൾ കൊണ്ടുവരും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാക്കും. പൂർവിക സ്വത്ത് ലഭിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും ഒപ്പം സമ്പത്തും വർദ്ധിക്കും. ബിസിനസ്സിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. പങ്കാളിയുടെ പിന്തുണയുണ്ടാകും.  


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബുധാദിത്യയോഗം ഗുണം ചെയ്യും. വിദേശയാത്രയ്ക്ക് അവസരം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. എന്തെങ്കിലും അസുഖമുണ്ടെങ്കിൽ മാറും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ അനുകൂല സമയമായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.