Vastu tips: വീടിനകത്ത് ചെരിപ്പിടാമോ? വാസ്തു ശാസ്ത്രം പറയുന്നതെന്ത്
പൂജാ മുറിയിലോ ദൈവ സാന്നിധ്യം കൽപ്പിക്കുന്ന മുറികളിലോ ചെരിപ്പ് ധരിക്കരുത്.
വീടിനകത്ത് ചെരിപ്പ് ധരിക്കുന്ന നിരവധി ആളുകളുണ്ട്. വീടിനകത്ത് ധരിക്കുന്നതിന് പ്രത്യേകം ചെരിപ്പാണ് ഉപയോഗിക്കുക. എന്നാൽ, പണ്ട് വീടിനകത്ത് ചെരുപ്പ് ഉപയോഗിക്കാറില്ലായിരുന്നു. ചെരിപ്പ് വീടിന് പുറത്ത് ഇടണമെന്നാണ് പറഞ്ഞിരുന്നത്. പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പുകൾ വീടിനുള്ളിൽ കയറ്റാറുമില്ല.
ഇന്ന് ചെരുപ്പുകൾ സൂക്ഷിക്കുന്നതിനുള്ള ഷൂ റാക്കുകൾ വീടിനുള്ളിലാണ് മിക്കവരും വയ്ക്കുന്നത്. വീടിനുള്ളിൽ ചെരിപ്പ് ഉപയോഗിക്കരുതെന്ന് പറയുന്നതിന് പിന്നിൽ എന്താണ് കാരണം. വാസ്തു ശാസ്ത്ര പ്രകാരം ചെരിപ്പ് വീടിനകത്ത് ഇടരുതെന്ന് പറയുന്നുണ്ട്. വീടിനകത്ത് ചില മുറികളിൽ ചെരിപ്പ് ഉപയോഗിച്ചാൽ അത് കുടുംബത്തിന് ദോഷം ചെയ്യും.
പൂജാ മുറിയിലോ ദൈവ സാന്നിധ്യം കൽപ്പിക്കുന്ന മുറികളിലോ ചെരിപ്പ് ധരിക്കരുത്. അടുക്കളയിലും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന മുറികളിലും ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല. ഹിന്ദു സംസ്കാരത്തിൽ ധാന്യത്തെ ലക്ഷ്മി ദേവിയായാണ് കണക്കാക്കുന്നത്. അതിനാൽ അടുക്കളിയിലും പൂജാമുറിയിലും ചെരുപ്പ് ഉപയോഗിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA