Angarak Yoga: ചൊവ്വ-രാഹു അപൂർവ്വ സംയോഗം: 9 ദിവസത്തിന് ശേഷം ഈ 5 രാശിക്കാർ വളരെയധികം സൂക്ഷിക്കുക!
Angarak Yoga: രാഹുവും ചൊവ്വയും ഇപ്പോൾ ഇടവ രാശിയിലാണ്. ഈ സംയോഗം അംഗാരാകയോഗം സൃഷ്ടിക്കും. ഈ യോഗം വരും ദിവസങ്ങളിൽ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും 5 രാശിക്കാർക്ക് കഠിനമായ ദോഷം വരുത്തുകയും ചെയ്യും.
Rahu Mangal Yuti Make Angarak Yog 2022: ശനി കഴിഞ്ഞാൽ ഏറ്റവും സാവധാനത്തിൽ ചലിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഇവ ഒന്നര വർഷത്തിനുള്ളിൽ രാശി മാറും. ഈ വർഷം അതായത് ജൂൺ 27 ന് ചൊവ്വ മേടരാശിയിൽ സംക്രമിച്ചു. അതായത് ഒരു ഗ്രഹം സ്വന്തം രാശിയിൽ സഞ്ചരിക്കുമ്പോൾ അതിന്റെ ശക്തി പരമാവധി വർധിക്കും. ഈ ചൊവ്വ സംക്രമത്തിന്റെ ഫലമായി 37 വർഷത്തിന് ശേഷം മേടരാശിയിൽ അംഗാരക യോഗം രൂപം കൊള്ളും. ഈ അംഗാരാക യോഗത്തിന്റെ ഫലമായി നിരവധി രാശിക്കാർക്ക് പ്രശ്നങ്ങൾ അനുഭവപ്പെടാം എന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!
ചൊവ്വ മേട രാശിയിൽ പ്രവേശിക്കുമ്പോൾ രാഹു നേരത്തെതന്നെ ഇവിടെയുണ്ട്. ഇതോടെ മേടത്തിലെ ചൊവ്വയും രാഹുവും ചേർന്ന് 37 വർഷത്തിന് ശേഷം അംഗാരാകയോഗം സൃഷ്ടിക്കുന്നുവെന്ന് പറയാം. ഇത് ആഗസ്റ്റ് 10 വരെ നീണ്ടും നിൽക്കും. അംഗാരക് യോഗയെ ജ്യോതിഷത്തിൽ ശുഭകരമായി കണക്കാക്കുന്നില്ല. മാത്രമല്ല ഇത് വരും നാളുകളിൽ കൂടുതൽ അപകടകരമാണെന്നും തെളിയും.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് പ്രാധാന്യമുണ്ട്. ചില സന്ദർഭങ്ങളിൽ രണ്ട് ഭാഗ്യഗ്രഹങ്ങൾ ഒത്തുചേരുമ്പോൾ ആളുകൾക്ക് നല്ല ഫലങ്ങൾ ലഭിക്കുന്നു. അതുപോലെ രണ്ട് നിർഭാഗ്യ ഗ്രഹങ്ങൾ ഒത്തുചേരുമ്പോൾ ആളുകൾക്ക് പ്രതികൂല ഫലങ്ങലും നൽകുന്നു. ഭാഗ്യവും നിർഭാഗ്യവുമുള്ള ഗ്രഹങ്ങളുടെ സംയോജനത്തിൽ നിന്ന് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകാം. ഇവിടെ ചൊവ്വയുടെയും, രാഹുവിന്റെയും സംയോജനം പ്രതികൂലമായ സ്വാധീനമുണ്ടാക്കും. ചൊവ്വയുടെയും രാഹുവിന്റെയും സംയോജനം അംഗാരക യോഗത്തിന് കാരണമാകുന്നു, ഇത് രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, തർക്കങ്ങൾ, കലഹം, ബുദ്ധിമുട്ടുകൾ, കടം വാങ്ങൽ, മറ്റ് പലതരം പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ ചൊവ്വയും രാഹുവും കൂടിച്ചേരുമ്പോൾ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Also Read: Lakshmi Blessings: മാസാവസാനത്തിന് മുൻപ് പോക്കറ്റ് കാലിയാകാറുണ്ടോ? ഈ 3 ഉപായങ്ങൾ ഉടൻ ശീലിക്കൂ!
ആഗസ്റ്റ് 1 മുതൽ 4 വരെയുള്ള സമയം ഏറ്റവും അപകടകരം
ജ്യോതിഷ പ്രകാരം രാഹുവിനെ പാമ്പിന്റെ ഫണമായിട്ടാണ് പറയപ്പെടുന്നത് അതിന്റെ വാൽ കേതുവാണ്. മേടരാശിയിൽ രാഹുവും ചൊവ്വയും അടുത്ത് അടുത്ത് വരുന്നതനുസരിച്ച് അംഗാരകയോഗത്തിന്റെ കാഠിന്യം വർധിക്കും. ആഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 4 വരെ രാഹു മേട രാശിയിൽ 24.7 ഡിഗ്രിയിലും ചൊവ്വ 24 ഡിഗ്രിയിലും സംക്രമിക്കുമ്പോൾ രാഹു-ചൊവ്വ സംയോജനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ഇതിനുശേഷം ആഗസ്റ്റ് 11-ന് ചൊവ്വ മേടം രാശിയിൽ നിന്നും പുറപ്പെടും. എന്നാൽ ഈ 4 ദിവസത്തെ സമയം ചിലർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. രാഹു-ചൊവ്വയുടെ സംയോജനം അഗ്നി, സ്ഫോടനം എന്നിവ കൊണ്ടുവരുന്നതിനാൽ ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കണം.
അംഗാരകയോഗം ഈ 5 രാശിക്കാർക്ക് ബുദ്ധിമുട്ട് നൽകും
മേടം (Aries): ഈ സമയം മേട രാശിക്കാർ കോപം നിയന്ത്രിക്കുക. വിനീതരായിരിക്കുക അല്ലാത്തപക്ഷം നിങ്ങൾ കുഴപ്പത്തിൽ ചെന്നുപെടും. വഴക്ക് ഒഴിവാക്കുക. പരിക്ക് സംഭവിക്കാം. ഉയർന്ന ബിപി-മൈഗ്രെയ്ൻ ഉള്ള രോഗികൾ ജാഗ്രത പാലിക്കുക.
Also Read: ചൊവ്വ രാശി മാറ്റം: ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം വരുന്ന 20 ദിവസം മിന്നിത്തിളങ്ങും!
ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഈ സമയം അപകടമുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ 4 ദിവസങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളിലും ക്ഷമയോടെ പ്രവർത്തിക്കുന്നതും നന്നായിരിക്കും.
തുലാം (Libra): തുലാം രാശിക്കാർക്ക് ഈ സമയം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ജീവിത പങ്കാളിയുമായി അബദ്ധത്തിൽ പോലും വഴക്കിടരുത്. വയറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടാകാം അതുകൊണ്ടുതന്നെ ലളിതമായ ഭക്ഷണം കഴിക്കുന്നത് നന്നായിരിക്കും.
മിഥുനം (Gemini): ഈ സമയം മിഥുന രാശിക്കാർ സഹോദരനുമായി തർക്കം പാടില്ല കാരണം ബന്ധം വഷളായേക്കാം. കൈയ്യിൽ പരുക്കേൽക്കാൻ സാധ്യതയുണ്ട്.
കർക്കടകം (Cancer): കർക്കടക രാശിക്കാർ ഈ സമയം കോപം ഒഴിവാക്കുക പ്രത്യേകിച്ചും ജോലിസ്ഥലത്ത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...