Vakri Shani 2023 effects: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്.  ശനി ഓരോരുത്തരുടേയും കർമ്മത്തിന് അനുസരിച്ചാണ്  ഫലം നൽകുന്നത്.  അതിനാൽ സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് സമ്പത്തും സന്തോഷവും നൽകി ശനി അനുഗ്രഹിക്കുന്നു. അതുപോലെ മോശം പ്രവൃത്തികൾ ചെയ്യുന്നവരെ ശനി ശിക്ഷിക്കുകയും ചെയ്യുന്നു.  ജൂൺ 17 നാണ് ശനി പിന്തിരിഞ്ഞു ചലിക്കാൻ തുടങ്ങിയത്. 2023 നവംബർ 4 വരെ ശനി പിന്നിലേക്ക് നീങ്ങും, തുടർന്ന് ശനി നേരിട്ട് വരും. കുംഭ രാശിയിൽ ശനി പ്രതിലോമമായിട്ടാണ് നീങ്ങുന്നത്. ശനിയുടെ പ്രതിലോമ ചലനം 12 രാശികളേയും ബാധിക്കുമെങ്കിലും 3 രാശിക്കാർക്ക് ഇത് വളരെ അനുകൂലമായിരിക്കും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ചെയ്യുക എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Fav Zodiac: രാഹുവിന്റെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളും ഉണ്ടോ?


ഇടവം (Taurus): ശനിയുടെ വക്ര ഗതി ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇടവ രാശിയുടെ അധിപൻ ശുക്രനും ശനിയുടെ സുഹൃത്തുമാണ്. ശനിയുടെ വിപരീത ചലനം ഇടവ രാശിക്കാരുടെ കരിയറിൽ വലിയ പുരോഗതി നൽകും. ജോലിയിൽ ആകർഷകമായ ഓഫറുകൾ ലഭിക്കും. വരുമാനം വർദ്ധിക്കും. ബിസിനസ് വിപുലീകരിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ എല്ലാ ജോലികളും നടക്കും.


തുലാം (Libra):  തുലാം രാശിക്കാരുടെ അധിപൻ ശുക്രനാണ്.  ശനിയുടെ പ്രതിലോമ സഞ്ചാരം തുലാം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഒന്നിനുപുറകെ ഒന്നായി ഇവർക്ക് സന്തോഷകരമായ നിരവധി വാർത്തകൾ ലഭിക്കും. കരിയറിൽ അനുദിനം മുന്നേറും. ആഡംബരവും സുഖസൗകര്യങ്ങളും ജീവിതത്തിൽ വർധിക്കും. വിലകൂടിയ സാധനങ്ങൾ വാങ്ങും. നിങ്ങൾക്ക്  അപ്രതീക്ഷിതമായ ലാഭം ലഭിക്കും.


Also Read:  Shukra Uday 2023: ശുക്രന്റെ ഉദയം: മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


മകരം (Capricorn): മകരം രാശിയുടെ അധിപനാണ് ശനി. മകരം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ ചലനം ഗുണം ചെയ്യും. ഇതിലൂടെ മകരം രാശിക്കാർക്ക് വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. സ്ഥാനമാനങ്ങളും ബഹുമാനവും വർദ്ധിക്കും. കരിയറിലെ കുതിപ്പ് നിങ്ങളെ സന്തോഷിപ്പിക്കും. ആഗ്രഹിച്ച പ്രമോഷനും പണവും ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.