സമ്പത്ത് കൂടും, ഏപ്രിലിൽ ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ!
ജ്യോതിഷത്തിൽ ഈ രാശിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ഏപ്രിലിൽ ഈ രാശിക്കാരെയാകും ഭാഗ്യം തുണയ്ക്കുക.
ഏപ്രിൽ 2022 രാശിഫലം: വലിയ ഗ്രഹങ്ങൾ രാശി മാറുന്ന മാസമാണ് ഏപ്രിൽ. ഗുരു, ശനി, രാഹു-കേതു എന്നിവയുടെ രാശിമാറ്റങ്ങൾ ഏപ്രിലിൽ ഉത്തമമാണ്. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പദങ്ങൾ ഖണ്ഡിക്കുന്ന ഗ്രഹങ്ങളാണ് രാഹു-കേതുക്കൾ. രാശിചക്രത്തിൽ 18 മാസത്തിൽ ഒരിക്കൽ രാശിമാറുന്ന ഗ്രഹണങ്ങൾക്ക് കാരണമാകുന്ന ഗ്രഹം. ജ്യോതിഷത്തിൽ ഈ രാശിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ഏപ്രിലിൽ ഈ രാശിക്കാരെയാകും ഭാഗ്യം തുണയ്ക്കുക.
മേടം: മേടം രാശിക്കാർക്ക് ഏപ്രിലിൽ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ മേഖലകളിലും വിജയിക്കാൻ ഇവർക്ക് സാധിക്കും. യാത്രകളിലൂടെ പണം സമ്പാദിക്കുന്നതിൽ വിജയം കൈവരിക്കാൻ സാധിക്കും. നിങ്ങളുടെ ബിസിനസും വിപുലീകരിക്കാൻ കഴിയും. ജോലിയിൽ നിങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ പൂർണ പിന്തുണയുണ്ടാകും. കഠിനാധ്വാനത്തിന് ഫലമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനുമുള്ള സാധ്യതയുണ്ട്.
ഇടവം: ഇടവം രാശിക്കാർക്ക് അവരുടെ കരിയറിന് ഏറ്റവും ഭാഗ്യം നിറഞ്ഞ മാസമാണ് ഏപ്രിൽ. എല്ലാ കാര്യത്തിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. പുതിയ ചുമതലകൾ ലഭിക്കും. ഒരു ശുഭ വാർത്ത നിങ്ങളെ തേടിയെത്തിയേക്കാം. ഉദ്യോഗത്തിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ അവസരമുണ്ട്. ജോലി തേടുന്നവർക്ക് നല്ല ജോലി ലഭിക്കും.
ചിങ്ങം: നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകും. സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും. നിങ്ങൾ ജോലി തേടി കൊണ്ടിരിക്കുകയാണെങ്കിൽ ഈ മാസം നിങ്ങൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കാൻ സധ്യതയുണ്ട്. ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും. പുതിയ ജോലി തുടങ്ങാനുള്ള ആലോചന ഉണ്ടാകാം. പണം നിക്ഷേപിക്കാൻ ആലോചനയുണ്ടെങ്കിൽ ഏപ്രിൽ അനുകൂല സമയമാണ്.
ധനു: തൊഴിൽ മേഖലയിൽ വിജയം കൈവരിക്കും. പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ശമ്പളവും വർധിച്ചേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം വന്ന് ചേരും. ഏപ്രിൽ മാസത്തിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...