2022 ഏപ്രിൽ മാസത്തിൽ 4 രാശിക്കാർക്ക് സൗഭാഗങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ.  പണവും, ജീവിതത്തിൽ ഉന്നമനവും ലഭിക്കുന്നതിനോടൊപ്പം, ജീവിതത്തിൽ സന്തോഷവും വീട്ടുകാർക്ക് ഒപ്പം ചിലവഴിക്കാൻ ധാരാളം സമയവും ഈ രാശിക്കാർക്ക് ലഭിക്കും. നിങ്ങളുടെ ഏപ്രിൽ മാസത്തിലെ രാശി ഫലം അറിയാം


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


മേടം രാശിയിൽ ജനിച്ചവർക്ക് ഏപ്രിൽ മാസത്തിൽ വീട്ടുകാർക്കൊപ്പം ധാരാള സമയം ചിലവഴിക്കാൻ കഴിയും. ദൈവ വിശ്വാസം വർധിക്കുകയും, ജീവിതത്തിലെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യും. ഇവരുടെ വീടുകളിലും സന്തോഷം നിറഞ്ഞ് നിൽക്കും. അതേസമയം ചില കാര്യങ്ങളാൽ നേരിയ തോതിൽ വിഷാദവും ഉത്കണ്ഠയും അനുഭവപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഏപ്രിലിൽ മേടം രാശിയിൽ ജനിച്ചവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം.


ഇടവം


ഈ രാശിയിൽ ജനിച്ചവർക്ക് എന്തെങ്കിലും സർക്കാർ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ ഈ മാസമേ അത് സുഖമായി നടക്കും. കൂടാതെ ബിസിനസ്സിൽ കാര്യമായ പുരോഗതി ഉണ്ടാകുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ ഈ മാസം സന്തോഷവും സമാധാനവാറും മാത്രമേ ഉണ്ടാകൂ. എന്നാൽ കമിതാക്കൾക്ക് ഇടയിൽ കാര്യമായ പ്രശ്‍നങ്ങൾ ഉണ്ടകാൻ സാധ്യതയുണ്ട്. സന്താന സൗഭാഗ്യത്തിന് ഈ മാസം ഈ രാശിക്കാർക്ക് സാധ്യത ഉണ്ട്.


മിഥുനം


മിഥുനം രാശിയിൽ ജനിച്ചവർക്ക് ഈ മാസം ജോലി കാര്യങ്ങളിൽ വൻ അഭിവൃത്തി കൊണ്ട് വരും. എന്നാൽ കോപം വർധിക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രിക്കാൻ സാധിക്കും. ഇവരുടെ ജീവിത പങ്കാളിയ്ക്ക് ആരോഗ്യ പ്രശ്‍നങ്ങൾ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അരരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. സാമ്പത്തിക പ്രശ്‍നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.


കര്‍ക്കിടകം


കര്‍ക്കിടകം രാശിയിൽ ജനിച്ചവർക്ക് ഈ മാസം സൗഭാഗ്യങ്ങളുടേത് ആയിരിക്കും. ജോലി ചെയ്യുന്ന മേഖലയിൽ അത്യുന്നതിയിൽ എത്താൻ ഈ മാസം സഹായിച്ചേക്കും. സാമ്പത്തികമായും വളരെ മെച്ചപ്പെട്ട നിലയിൽ എത്താൻ സാധ്യതയുള്ള മാസമാണ് ഇത്.  എന്നാൽ സഹോദരങ്ങൾക്ക് ഇടയിൽ പ്രശ്‍നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.


ചിങ്ങം


ഈ മാസം നടത്തുന്ന ബിസിനസ്സ് യാത്രകൾ വളരെ വിജയകരം ആയിരിക്കും. സുഹൃത്തുക്കളും, ബന്ധുക്കളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കാനുള്ള സാധ്യത കൂടുതലാണ്. ജീവിത പങ്കാളിയുടെ ജീവിതത്തിൽ അഭിവൃത്തിയുണ്ടാകുകയും, അതിലൂടെ പ്രശസ്‌തി വർധിക്കുകയും ചെയ്യും. ആരോഗ്യ പരമായും ഈ മാസം വളരെ നല്ല അവസ്ഥയിലായിരിക്കും.


കന്നി


കന്നി രാശിക്കാരുടെ ജീവിതത്തിൽ ഈ മാസം സന്തോഷവും അഭിവൃത്തിയും കൊണ്ട്  വരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടും. പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രത്യേക താത്പര്യം പ്രകടമാക്കും. ജോലി ചെയ്യുന്ന മേഖലയിലും ഈ മാസം അഭിവൃത്തി കൊണ്ട് വരും. വീട്ടിലും സന്തോഷ നിറഞ്ഞ അന്തരീക്ഷം ആയിരിക്കും.


തുലാം


തുലാം രാശിയിൽ ജനിച്ചവർക്ക് ഈ മാസം വളരെ ആരോഗ്യ പൂർണം ആയിരിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. മനസ്സിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം മാറുകയും, ജീവിതത്തിൽ ചില പ്രധാന തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. വിദ്യാർഥികളുടെ പഠനത്തിലും അഭിവൃത്തിയുണ്ടാകും. 


വൃശ്ചികം


വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ഈ മാസം ഒരു സന്തോഷ വാർത്തയുമായി ആയിരിക്കും എത്തുന്നത്. ബിസിനസ്സിൽ അഭിവൃത്തി ഉണ്ടാകുകയും, നീണ്ട കാലമായി നിലനിന്നിരുന്ന ചില പിണക്കങ്ങൾ മാറുകയും ചെയ്യും. ഒരുപാട് യാത്രകൾ ചെയ്യാനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും കഴിയും. 


ധനു


ധനു രാശിയിൽ ജനിച്ചവർക്കും ഇത് സൗഭാഗ്യങ്ങളുടെ മാസമായിരിക്കും. വീടുകളിൽ ഈ മാസം സന്തോഷം കൊണ്ട് വരും. ഔദ്യോഗിക കാര്യങ്ങളിലും അഭിവൃത്തി വരും. എന്നാൽ വീടുകളിൽ ചെറിയ ചില വഴക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് ശ്രദ്ധിക്കണം.  


മകരം


മകരം രാശിയിൽ ജനിച്ചവർ ഈ മാസം തീർഥ യാത്രകൾ നടത്തുന്നത് ശുഭകരമാണ്. ബിസ്‌നസിൽ ഈ മാസം വാൻ തോതിൽ അഭിവൃത്തിയുണ്ടാകും. സാമ്പത്തിക മിഖായിൽ സൗഭഗം ലഭിക്കും. ഈ രാശിക്കാർക്ക് വിവാഹ യോഗം കൂടിയുള്ള മാസമാണ് ഇത്. എന്നാൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. 


കുംഭം


കുംഭം രാശിക്കാർക്ക് വരെ ഏറെ പ്രശസ്തി ലഭിക്കാൻ സാധ്യതയുള്ള മാസമാണ് ഏപ്രിൽ. ദാമ്പത്യ ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും ഈ മാസം സന്തോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. കമിതാക്കൾക്കിടയിലെ ബന്ധം ഈ മാസം കൂടുതൽ ശക്തമാകും.


മീനം


മീനം രാശിയിൽ ജനിച്ചവർക്ക് സന്താനങ്ങൾ മൂലം വളരെയധികം സന്തോഷം ലഭിക്കാൻ സാധ്യതയുള്ള മാസമാണ് ഇത്. ഈ രാശിക്കാർ ഈ മാസം ധാരാളം യാത്രകൾ പോകാനും സാധ്യതയുണ്ട്. എന്നാൽ ജീവിതത്തിൽ സന്തോഷത്തിനൊപ്പം സങ്കടങ്ങളൂം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.


ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. 


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.