Astro Facts: ഈ 4 രാശിക്കാർ രഹസ്യമായി കടം സൂക്ഷിക്കുന്നവർ; പങ്കാളിക്ക് അത് ചിലപ്പോൾ അറിയില്ല
തങ്ങൾക്ക് ആവശ്യമുള്ളത്ര വസ്ത്രങ്ങൾ കയ്യിലുണ്ടെന്ന് വിശ്വസിക്കാത്തവരാണ് ഇടവം രാശിക്കാർ.
ബാധ്യത എല്ലായ്പ്പോഴും ആളുകളെ അലട്ടുന്ന പ്രശ്നമാണ്. ചിലർ അത് വലിയ പ്രശ്നമായി കണ്ട് രഹസ്യമാക്കാറുണ്ട്. എന്നാൽ മറ്റ് ചിലർ ഇതിനെ അത്ര കാര്യമായി എടുക്കാറുമില്ല.തങ്ങളുടെ പങ്കാളിയിൽ നിന്നു പോലും ഇവർ തൻറെ കടങ്ങൾ മറച്ചു വെക്കാറുണ്ട്. അത്തരം രാശിക്കാരെയാണ് പരിശോധിക്കുന്നത്.
ഇടവം രാശിക്കാർ
തങ്ങൾക്ക് ആവശ്യമുള്ളത്ര വസ്ത്രങ്ങൾ കയ്യിലുണ്ടെന്ന് വിശ്വസിക്കാത്തവരാണ് ഇടവം രാശിക്കാർ.അത് കൊണ്ട് തന്നെ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാൻ മടിയുണ്ടാവില്ല.ഇവരുടെ ചിലവുകൾ ഒരിക്കലും വരുമാനത്തിൽ ഒതുങ്ങുന്നതായിരിക്കില്ല. എന്ന് മാത്രമല്ല കടം വാങ്ങി കൂട്ടിക്കൊണ്ടും ഇരിക്കും. തങ്ങളുടെ പങ്കാളികളുടെ കോപത്തെ ഭയന്ന് അവർ കടം മറച്ചു വെക്കുന്നതാണ് പതിവ്.
മീനരാശി
മീനം രാശിക്കാർ വലിയ ഭക്ഷണ-വൈൻ പ്രിയരാണ്. ഇവർ മദ്യപാനത്തെ വളരെ അധികം ഇഷ്ടപ്പെടുന്നവരാണ്. ഭക്ഷണത്തിനായി എത്ര രൂപ വേണമെങ്കിലും ഇവർ ചിലവാക്കും.ഇവരുടെ പലചരക്ക് ബില്ലുകൾ കൊണ്ട് തന്നെ ചിലപ്പോൾ ഒരാഴ്ചത്തേക്ക് അവരുടെ അയൽവാസികൾക്ക് ഭക്ഷണം നൽകാം. എന്നാൽ തങ്ങളുടെ ചിലവ് എല്ലായ്പ്പോഴും ഇവർ മറച്ചുവെക്കുന്നു.
മകരം
വളരെ സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വ്യക്തികളാണ് മകരം രാശിക്കാർ. വിപണിയിൽ പുതിയ ഗാഡ്‌ജെറ്റുകൾ വാങ്ങിക്കാൻ ഇവർക്ക് എപ്പോഴും പ്രവണത ഉണ്ടാവും. ശമ്പളത്തേക്കാൾ കൂടുതൽ വിലയുഴള്ള പുതിയ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയ്‌ക്കായി വൻ തുകയാണ് ഇവർ ചെലവഴിക്കുന്നത്.
തുലാം
വൈകാരികമായി എപ്പോഴും തുക ചെലവഴിക്കുന്ന വ്യക്തികളാണ് തുലാം രാശിക്കാർ. ജീവിതത്തിലെ ഉയർച്ച താഴ്ചകൾ ഇവർക്ക് പ്രശ്നമേയല്ല. തങ്ങളുടെ കുറവുകളായി അവർ മനസ്സിലാക്കുന്ന കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാൻ അവർ എപ്പോഴും ഇഷ്ടപ്പെടുന്നു. ഇവരുടെ കടവും എപ്പോഴും രഹസ്യമായിരിക്കും.
Disclaimer: പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യറാക്കിയ വിവരങ്ങളാണിത്. മേൽപ്പറഞ്ഞ എല്ലാ സവിശേഷതകളും നിങ്ങൾക്ക് ശരിയായിരിക്കണമെന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...