നിങ്ങളുടെ രീതിയോ സ്വഭാവമോ അതേ പടി പകർത്തുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടോ?  ട്രെൻഡിംഗ് വസ്ത്രങ്ങൾ മുതൽ നിങ്ങളുടെ ആശയവിനിമയ ശൈലി വരെ അത് പോലെ ഇവർ ജീവിതത്തിൽ നടപ്പാക്കും. ഇവരെ സംബന്ധിച്ചിടത്തോളം ആളുകളെ അനുകരിക്കുന്നത് മുഖസ്തുതിയുടെ മറ്റൊരു തലമാണ്. നിങ്ങളുടെ ആശയങ്ങളും ശൈലികളും മോഷ്ടിക്കുന്നതിൽ നിന്ന് ഇവരെ തടയാൻ കഴിയില്ല. ഇവിടെ ഏറ്റവും വലിയ കോപ്പിയടിക്കാരായ രാശിക്കാരെ കുറിച്ച് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കർക്കിടകം


ജീവിതത്തിൽ കർക്കിടക രാശിക്കാർ ആരെയെങ്കിലും പകർത്താൻ ശ്രമിച്ചാൽ ആദ്യം അവർ അവരെ തങ്ങളുടെ ജീവിതത്തിൻറെ പ്രചോദന ഉറവിടമായി അവരെ മാറ്റും. എന്നാൽ താമസിയാതെ അവർ നടപടിക്രമങ്ങളിൽ അശക്തരാവുകയും ചിലപ്പോൾ മറ്റുള്ളവരുടെ വികാരങ്ങളെയും വിചാരങ്ങളെയും വ്രണപ്പെടുത്തുകയും ചെയ്യും.


ധനു രാശി


മറ്റുള്ളവരുടെ ധാരണകളും ശീലങ്ങളും ഇഷ്ടപ്പെട്ടാലുടൻ ജീവിതത്തിൽ ഉൾക്കൊള്ളാൻ തുടങ്ങുന്നവരാണ് ധനുരാശിക്കാർ. ഇവർക്ക് പുതിയ ഏത് തരം ആചാരങ്ങളുമായി അനായാസമായി ഇടപഴകാൻ കഴിയും.ഇവർ തങ്ങൾ അനുകരിക്കുന്ന വ്യക്തിയെ ആഹ്ലാദിപ്പിക്കാനും സന്തോഷിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.


തുലാം


തുലാം രാശിക്കാർ അപൂർണതകളെ ഭയപ്പെടും ചുറ്റുമുള്ള ആളുകളിൽ നിന്ന് മാറിയിരിക്കാൻ അവർ ഭയപ്പെടുന്നു. അതിനാൽ പെർഫെക്ട് ആളുകളെ കണ്ടെത്താനും അവരുടെ ശീലങ്ങളും സംസ്കാരവും പകർത്താനും അവർ എപ്പോഴും ശ്രമിക്കും. ഈ രാശിചിഹ്നമുള്ള ആളുകൾക്ക് മറ്റുള്ളവരുടെ മുന്നിൽ പരാജയപ്പെടാൻ ഇഷ്ടമില്ലാത്തവരാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ  അതേ പോലെ പകർത്താൻ ശ്രമിക്കുന്നവരാണിത്.


മീനരാശി


മറ്റുള്ളവരാൽ എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നതും സ്വപ്നവും ഭാവനാത്മകവുമായ ജീവിതം ഉള്ളവരുമായ രാശിക്കാരാണ് മീനം. ഈ രാശിയുള്ള ആളുകൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങുന്നതിനാൽ സ്വന്തം വ്യക്തിത്വം നോക്കാറില്ല. നിങ്ങളുടെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും അവർ പകർത്തും, അതിലൂടെ അവർക്ക് നിങ്ങളുടെ ജീവിതശൈലി ക്രമീകരിക്കാൻ കഴിയും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.