Gajakesari Yoga 2023: ഗജകേസരി രാജയോഗത്തിൽ പോലും രക്ഷപ്പെടാൻ പറ്റില്ല; ഈ രാശിക്കാര്‍ക്ക് ശ്രദ്ധ വേണ്ട കാലം
Gajakesari Raja Yoga 2023: ഗജകേസരി രാജയോഗം വഴി ഒരു വ്യക്തിക്ക് രാജാവിനെപ്പോലെയുള്ള ജീവിതം ലഭിക്കും. അധികം താമസിയാതെ, ഗ്രഹങ്ങളുടെ ശുഭസ്ഥാനത്തിൽ, ഗജകേസരിയോഗം രൂപപ്പെടും.
ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ആളുകളുടെ ജാഥകത്തിൽ ശുഭ, അശുഭ ഫലങ്ങൾ സൃഷ്ടിക്കുന്നു. ഇതിൻറെ ഭാഗമായി വിവിധ രാശികളിൽ മാറ്റങ്ങളും ഉണ്ടാവും. ഈ യോഗങ്ങൾ ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ജ്യോതിഷത്തിൽ ഗജകേസരി യോഗത്തെ വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. ഗജകേസരി രാജയോഗം വഴി ഒരു വ്യക്തിക്ക് രാജാവിനെപ്പോലെയുള്ള ജീവിതം ലഭിക്കും. അധികം താമസിയാതെ, ഗ്രഹങ്ങളുടെ ശുഭസ്ഥാനത്തിൽ, ഗജകേസരിയോഗം രൂപപ്പെടും.
ഗജകേസരിയോഗം അശുഭകരമായ ഫലങ്ങൾ നൽകും
സെപ്തംബർ 17-ന് രാത്രി 11-ന് ചന്ദ്രൻ മേടരാശിയിൽ പ്രവേശിക്കുകയും വ്യാഴവും ചന്ദ്രനും മേടരാശിയിൽ കൂടിച്ചേർന്ന് ഗജകേസരിയോഗം ഉണ്ടാകുകയും ചെയ്യും. ഈ ഗജകേസരിയോഗം സെപ്റ്റംബർ 20-ന് രാവിലെ 8.44 വരെ നീണ്ടുനിൽക്കും. മേടരാശിയിൽ രാഹു നിൽക്കുന്നതിനാൽ യോഗം വഴി ചില രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാവാം. അതേസമയം തുലാം രാശിയിൽ കേതുവാണ്. രാഹു-കേതുവിന്റെ ഭാവം വഴി ഗജകേസരി യോഗത്തിന് പല രാശികളിലും അശുഭകരമായ ഫലങ്ങൾ ഉണ്ടാകും.
മേടം: ഗജകേസരിയോഗം മേടരാശിയിൽ അശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാർക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. മാതാപിതാക്കളുടെ ആരോഗ്യം മോശമാകാം. ഈ സമയം നിങ്ങളുടെ ജീവിതത്തിൽ ചില അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
തുലാം: തുലാം രാശിക്കാർക്കും ഗജകേസരി യോഗത്തിൽ അശുഭകരമായ ഫലങ്ങൾ പലതും ഉണ്ടാകും. ഇത്തരക്കാർ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. ആരോഗ്യവും നിങ്ങൾ ശ്രദ്ധിക്കണം. അനാവശ്യമായി പണം ചിലവഴിച്ചേക്കാം. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
ധനു: ഗജകേസരി യോഗത്തിൽ ധനു രാശിക്കാർക്കും പ്രശ്നങ്ങൾ ഉണ്ടാകും. ഈ ആളുകൾക്ക് പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. ബിസിനസ്സിൽ ചിലപ്പോൾ നഷ്ടം വരാം. പുതിയ ജോലി അന്വേഷിക്കുന്നത് തുടരാം എന്നാൽ തീരുമാനങ്ങൾ എപ്പോഴും ശ്രദ്ധാപൂർവ്വം എടുക്കാൻ ശ്രമിക്കുക. ഒരു തരത്തിലും വഞ്ചിതരാകരുത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...