Astro News: ഈ സാധനങ്ങള്‍ ഒരിയ്ക്കലും ആരുടേയും ഉള്ളംകൈയില്‍ കൊടുക്കരുത്..!!
ജ്യോതിഷം അനുസരിച്ച്, ചില പ്രവൃത്തികൾ ശുഭകരവും എന്നാല്‍ ചില കാര്യങ്ങള്‍ പൂര്‍ണ്ണമായും അശുഭകരവുമാണ്. അതായത് ഇത്തരം പ്രവൃത്തികള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും സന്തോഷം ഇല്ലാതാക്കും. നാം അറിയാതെ ചെയ്തു പോകുന്ന ചില പ്രവൃത്തികള്‍ നമ്മുടെ ജീവിതത്തില്‍ വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.
Astro News: ജ്യോതിഷം അനുസരിച്ച്, ചില പ്രവൃത്തികൾ ശുഭകരവും എന്നാല്‍ ചില കാര്യങ്ങള്‍ പൂര്‍ണ്ണമായും അശുഭകരവുമാണ്. അതായത് ഇത്തരം പ്രവൃത്തികള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും സന്തോഷം ഇല്ലാതാക്കും. നാം അറിയാതെ ചെയ്തു പോകുന്ന ചില പ്രവൃത്തികള്‍ നമ്മുടെ ജീവിതത്തില്‍ വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.
ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മുടെ മുതിര്‍ന്നവര്‍ നമ്മെ വിലക്കാറുണ്ട്, നാം അത് ചിലപ്പോള്‍ അവഗണിക്കാറുമുണ്ട്. എന്നാല്‍ ഇത്തരം ചെറിയ തെറ്റുകള്‍ മൂലം ഭാവിയില്‍ നമുക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതായത്, ചില സാധനങ്ങൾ മറ്റൊരാളുടെ കൈയില്‍ കൊടുക്കുന്നത് അശുഭകരമാണ്. അത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും. നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഒരു പക്ഷെ നഷ്ടപ്പെടാം.
Also Read: Vastu Tips: ഏറെ ശുഭകരമാണ് വീടിന്‍റെ ഈ ദിശ, സമ്പത്തും പദവിയും വർഷിക്കും
ചില സാധനങ്ങള്‍ കൊടുക്കുമ്പോള്‍ അത് ഉള്ളംകൈയില്‍ കൊടുക്കുന്നത് ലക്ഷ്മി ദേവിയ്ക്ക് ഇഷ്ടമല്ല. ഇത് നിങ്ങളുടെ വീട്ടില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴി തെളിക്കും. ഇത്തരത്തില്‍ കൈയില്‍ കൊടുക്കാൻ പാടില്ലാത്ത സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ഈ സാധനങ്ങൾ കയ്യിൽ കൊടുക്കരുത്
1. ജ്യോതിഷ പ്രകാരം കൈയിൽ ഉപ്പ് കൊടുക്കരുത്. അങ്ങനെ ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് കലഹത്തിന് വഴിതെളിയ്ക്കുകയും ചെയ്യുന്നു. അതിനാൽ, ഉപ്പ് എല്ലായ്പ്പോഴും ഒരു പാത്രത്തിലോ പ്ലേറ്റിലോ നൽകുക.
2. ഉള്ളംകൈയില്‍ ഒഴിച്ച് ഒരിയ്ക്കലും വെള്ളം കുടിയ്ക്കാന്‍ നല്‍കരുത്. വെള്ളം എപ്പോഴും ഒരു പാത്രത്തിൽ മാത്രമേ നൽകാവൂ. കാരണം ഉള്ളംകൈയില്‍ ഒഴിച്ച് വെള്ളം നല്‍കുന്നത് ഒരേസമയം സമ്പത്തും പുണ്യവും നഷ്ടപ്പെടുത്തുന്നു.
3. ഒരു വ്യക്തി നിങ്ങളോട് മുളക് ആവശ്യപ്പെട്ടാല്‍ ഒരു പാത്രത്തിലോ പ്ലേറ്റിലോ നല്‍കുക. ഒരിയ്ക്കലും കൈയില്‍ നല്‍കരുത്. ജ്യോതിഷ പ്രകാരം വലതു കൈയ്യിൽ മുളക് കൊടുക്കുന്നത് പരസ്പര വഴക്കിനും കലഹങ്ങള്‍ക്കും കാരണമാകും.
4. ഭക്ഷണം വിളമ്പുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചപ്പാത്തി പോലുള്ള സാധനങ്ങള്‍ നല്‍കുമ്പോള്‍ ഒരു പ്ലേറ്റിൽ വെച്ചാണ് വിളമ്പേണ്ടത്. കാരണം കൈയിൽ ഇവ നൽകുന്നത് അശുഭകരമാണ്, അത് സമൃദ്ധിയുടെ പാതയെ തടയുന്നു.
5. നിങ്ങളോട് ആരെങ്കിലും ഒരു തൂവാല ആവശ്യപ്പെട്ടാല്‍ ഒരിയ്ക്കലും അത് കൈയില്‍ കൊടുക്കരുത്. അത് എവിടെയെങ്കിലും വയ്ക്കുക, ശേഷം അവിടെ നിന്ന് എടുക്കാൻ ആവശ്യപ്പെടുക. കൈകൊണ്ട് തൂവാലകൾ നൽകുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...