Astro Tips for Nail Cutting: ആരോഗ്യത്തിന്റെ കാര്യത്തിൽ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനമായ കാര്യമാണ്. നഖങ്ങളിലൂടേയും അഴുക്കുകൾ ശരീരത്തിനുള്ളിൽ കടക്കാറുണ്ട്. അതുകൊണ്ടുതന്നെ നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. എങ്കിലും ആളുകൾ നഖം മുറിക്കുന്ന ദിവസത്തിന്റെയും സമയത്തിന്റെയും കാര്യത്തിൽ പലപ്പോഴും  ആശയക്കുഴപ്പത്തിലാകാറുണ്ട്. പലരും അവധി ദിവസങ്ങളിൽ നഖം മുറിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.  അത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ ദിവസങ്ങളിൽ നഖം മുറിക്കുന്നത് നിങ്ങൾക്ക് ഗുണവും ദോഷവും ഉണ്ടാക്കും എന്നറിയേണ്ടത് പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടം, വിഷമഘട്ടം അവസാനിക്കും


തിങ്കളാഴ്ച (Monday): ശരീരം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ ചലനം നിയന്ത്രിക്കുന്നത് മനസ്സ് തന്നെയാണ്. തിങ്കളാഴ്ച മനസ്സിന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ആരെങ്കിലും തിങ്കളാഴ്ച നഖം മുറിച്ചാൽ അത് തമോഗുണത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.


ചൊവ്വാഴ്ച (Tuesday): പലരും ചൊവ്വാഴ്ച നഖം മുറിക്കുന്നത് ഒഴിവാക്കുന്നു. എന്നാൽ ഈ ദിവസം നഖം മുറിക്കുന്നത് കടത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. മാത്രമല്ല കടത്തെക്കുറിച്ചുള്ള വാദ-വിവാദങ്ങളിൽ നിന്നും രക്ഷനേടാനും സഹായിക്കും.  


ബുധനാഴ്ച (Wednesday): ഈ ദിവസം നഖം മുറിക്കുന്നത് ധനലാഭമുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒരു വ്യക്തി ബുധനാഴ്ച നഖം മുറിച്ചാൽ അയാൾ ജോലിയിൽ തന്റെ ബുദ്ധി ശക്തിയിലൂടെ സമ്പത്തുണ്ടാക്കും.


Also Read: ഈ നാല് രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നത് വളരെ ഉത്തമം!


വ്യാഴാഴ്ച (Thursday): വ്യാഴത്തെ ആധ്യാത്മിക ഗ്രഹം എന്നാണ് പൊതുവെ പറയുന്നത്. ഇത് ആരാധനയിലേക്കും ആത്മീയതയിലേക്കും നിങ്ങളെ പ്രചോദിപ്പിക്കുന്നു. ഈ ദിവസം ആരെങ്കിലും നഖം മുറിച്ചാൽ സത്വഗുണങ്ങൾ വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.


വെള്ളിയാഴ്ച (Friday): ശുക്രൻ പ്രണയവും കലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ്. വെള്ളിയാഴ്ച നഖം മുറിക്കുന്നത് അടുത്ത സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കാണാൻ അവസരമൊരുക്കും. ഇതിനായി ദീർഘദൂരം യാത്ര ചെയ്യേണ്ടിയും വന്നേക്കാം.


ശനിയാഴ്ച (Saturday): ശനിയാഴ്ച ആളുകൾ സാധാരണ നഖം വെട്ടില്ല. ഈ ദിവസം ഓർമ്മിക്കാതെ പോലും നഖം മുറിക്കരുത്. ഇത് മനസ്സിനെ ദുർബലമാക്കുകയും മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.


Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ 


ഞായറാഴ്ച (Sunday): അവധി ദിവസമായതിനാലാണ് ആളുകൾ ഞായറാഴ്ച നഖം മുറിക്കുന്നത്. എന്നാൽ ഈ ദിവസം നഖം മുറിക്കുന്നത് ഒഴിവാക്കണം. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.