ചൊവ്വ ഒരു ആക്രമണാത്മതയുള്ള ഗ്രഹമാണ്.ജൂലൈ ഒന്നിന് ഇത് കർക്കിടക രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക് മാറി. ഗ്രഹങ്ങളുടെ ഈ മാറ്റം വഴി രാശിക്കാർക്ക് നേതൃത്വ പരമായ കഴിവുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഗ്രഹങ്ങളുടെ ഈ സംക്രമണം മറ്റ് രാശി ചിഹ്നങ്ങളിൽ ചെലുത്തുന്ന സ്വാധീനം നമുക്ക് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം രാശി: നിങ്ങളുടെ മത്സര ചിന്താഗതി വർദ്ധിക്കുകയും ഏത് ജോലിയും ചെയ്യാൻ നിങ്ങൾക്ക് ആവേശം വന്ന് ചേരുകയും ചെയ്തേക്കാം. ലക്ഷ്യങ്ങൾ അർപ്പണബോധത്തോടെ നിറവേറ്റാൻ നിങ്ങൾ നിശ്ചയദാർഢ്യമുള്ളവരും ശക്തരുമായി മാറുന്നതും ഇക്കാലയളവിൽ ആയിരിക്കും.


ഇടവം രാശി: ചൊവ്വയുടെ സ്വാധീനം വഴി, കുടുംബത്തിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പ്രിയപ്പെട്ടവർ തമ്മിലുള്ള യോജിപ്പിലൂടെ ബന്ധത്തിൽ ഐക്യം സൃഷ്ടിക്കാൻ ശ്രമിക്കുക. സമാധാനപരവും സുഖപ്രദവുമായ അന്തരീക്ഷം നിങ്ങൾ ആഗ്രഹിക്കുന്ന സമയമാണ്.


മിഥുനം രാശി: നിങ്ങളുടെ സഹോദരങ്ങളെ അവരുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിന് പ്രചോദനം നൽകി മുന്നോട്ട് പോകുക. ചൊവ്വയുടെ ഈ സംക്രമണം നേരിട്ടും വ്യക്തമായും ദൃഢമായും ആശയവിനിമയം നടത്താൻ നിങ്ങളെ പ്രാപ്തരാക്കും.


കർക്കിടകം: വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാകും. ഒരു പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തുക. സാമ്പത്തിക ആസൂത്രണ തന്ത്രങ്ങൾ, ബജറ്റ്, ദീർഘകാല നിക്ഷേപങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിന് നിങ്ങൾ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കണം.വെല്ലുവിളി നിറഞ്ഞ പ്രോജക്റ്റിലോ കായികാദ്വാനം വേണ്ട ജോലിയിലോ ഉൾപ്പെട്ടേക്കാം, അത് പൂർത്തിയാക്കുന്നതോടെ നിങ്ങൾക്ക് ശാരീരികമായി ക്ഷീണം അനുഭവപ്പെടും.


കന്നി രാശി: ചൊവ്വയുടെ ഈ സംക്രമണം സ്വയം സംശയം, നെഗറ്റീവ് എനർജി, വിമർശനം എന്നിവയെ ശക്തമായി നേരിടാനും വൈകാരിക ഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കും. ഈ സമയത്ത് ധ്യാനിക്കുകയോ കൗൺസിലിംഗിനെ ആശ്രയിക്കുകയോ ചെയ്യുന്നത് വളരെ പ്രയോജനകരമായിരിക്കും.


തുലാം രാശി: നിങ്ങളുടെ സ്ഥിരോത്സാഹവും കഠിന പ്രയത്നവും മറ്റുള്ളവരെ പ്രചോദിപ്പിക്കും. അഭിലാഷ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനും അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള ശരിയായ സമയമാണിത്.ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് നിങ്ങൾക്ക് ചെറിയ അപകടസാധ്യതകൾ വന്നേക്കാം.


വൃശ്ചികം രാശി: നിങ്ങളുടെ അതുല്യമായ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കേണ്ട സമയമാണിത്. ഒരു പ്രോജക്റ്റിനെ നയിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് വന്നേക്കാം. നിങ്ങളുടെ മത്സര ഊർജ്ജം നിങ്ങളെ ദീർഘദൂരം മുന്നോട്ട് നയിക്കും.


ധനുരാശി: ചൊവ്വയുടെ സംക്രമണ സമയത്ത്, അറിവ് നേടാനും കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാനും നിങ്ങൾക്ക് വർദ്ധിച്ച ആസക്തി ഉണ്ടാകും, കൂടാതെ യാത്ര, ഉന്നത വിദ്യാഭ്യാസം, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾ പുതിയ അനുഭവങ്ങൾ തേടും.


മകരം രാശി: ചൊവ്വയുടെ സംക്രമണം നിങ്ങളുടെ വൈകാരികവും അടുപ്പമുള്ളതുമായ ബന്ധത്തെ ആഴത്തിൽ ബാധിക്കും. ബന്ധങ്ങളിൽ വൈരുദ്ധ്യങ്ങൾ വർദ്ധിച്ചേക്കാം, പക്ഷേ ഇത് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യാൻ ശ്രമിക്കുക. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നിങ്ങളുടെ ആഗ്രഹങ്ങളും പങ്കാളിയുടെ ആവശ്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള സമയമാണിത്.


കുംഭം രാശി: കുംഭം രാശിക്കാർക്ക് നിങ്ങളുടെ അഭിപ്രായം ശക്തമായി പ്രകടിപ്പിക്കാനും സംഭാഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനും ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള സമയമാണിത്. കുംഭം രാശിക്കാർക്ക് വിവാഹവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ കേൾക്കാം.


മീനം രാശി: ഫിറ്റ്നസ് ദിനചര്യകൾ, നല്ല ശീലങ്ങൾ എന്നിവ സ്വീകരിക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണിത്. വളരെയധികം ദേഷ്യപ്പെടുകയോ ക്ഷമ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഒഴിവാക്കുക. കൂടുതൽ ഊർജ്ജത്തോടെ നിങ്ങളുടെ ജോലികൾ മികച്ച രീതിയിൽ നിർവഹിക്കാൻ നിങ്ങൾക്ക് കഴിയും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.