ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.ജ്യോതിഷത്തിൽ സൂര്യദേവന് ഒരു പ്രത്യേക സ്ഥാനമുണ്ട്.സൂര്യദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്ന് വിളിക്കുന്നു.ജൂലൈ 16-ന് സൂര്യദേവൻ രാശി മാറാൻ പോകുന്നു. മിഥുനം രാശിയിൽ നിന്ന് സൂര്യദേവൻ കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് ഈ ദിവസം. സൂര്യദേവൻ ശുഭകരമാകുമ്പോൾ, വ്യക്തിയുടെ ഭാഗ്യവും തെളിയും. ജ്യോതിഷ പ്രകരാം സൂര്യദേവൻ രാശിചക്രം മാറ്റിയാൽ, ചില രാശികളുടെ ഭാഗ്യം മാറി മറയും. ഏതൊക്കെ രാശി ചിഹ്നങ്ങൾക്ക് ഇതിൻറെ ഫലങ്ങൾ ഉണ്ടാവും എന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


ഈ സമയത്ത്, നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.ഒരു വാഹനം വാങ്ങാം.നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും.ഇടപാടിൽ നിന്ന് ലാഭമുണ്ടാകും.


മിഥുനം രാശിക്കാർ


നിർത്തിവെച്ച ജോലികൾ പൂർത്തിയാക്കാം.തൊഴിൽ മേഖലയിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും.യാത്രയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വർധിക്കും. നിങ്ങളുടെ ജോലി വിലമതിക്കുന്ന സമയമാണിത്. നിങ്ങളുടെ ജോലിയിൽ വിജയം കൈവരിക്കും.ജോലിക്കും ബിസിനസിനും നല്ല സമയമാണിത്. ജൂലൈ-16ന് ജനിച്ചവർക്ക് നല്ല വാർത്തകൾ ലഭിക്കും.


കർക്കിടകം


ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.വരുമാനം വർദ്ധിക്കുന്ന വഴി പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും.നിങ്ങളുടെ പങ്കാളിയോടൊപ്പം നിങ്ങൾ സമയം ചെലവഴിക്കും.ഇത് ദാമ്പത്യ ജീവിതം സന്തുഷ്ടമാക്കും.വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അനുഗ്രഹങ്ങളുണ്ടാവും.ഈ കാലയളവിലെ നിക്ഷേപം ഗുണം ചെയ്യും.ആരോഗ്യം മികച്ചതായിരിക്കും.


ധനുരാശി


നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.ഈ സമയത്ത്, നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.പുതിയ ജോലി തുടങ്ങാം.വ്യാപാരികൾക്ക് ലാഭമുണ്ടാക്കാം.മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.ലാഭവും പണവും ഉണ്ടാകും, അത് സാമ്പത്തിക വശത്തെ ശക്തിപ്പെടുത്തും.വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം ശുഭകരമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ