തൊഴിൽ പ്രശ്നങ്ങൾ മാറാൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ഉത്തമം
തൊഴില്‍ പ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെട്ട് നീറുമ്പോൾ ശ്രീ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ഉത്തമമാണ്.
നിങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടോ? എങ്കിൽ ടെൻഷൻ ആകണ്ട പരിഹാരമുണ്ട്. തൊഴില്‍ പ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെട്ട് നീറുമ്പോൾ ശ്രീ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ഉത്തമമാണ്.
തൊഴിൽപരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും മഹാവിഷ്ണുവിനു വഴിപാടുകള്‍ നടത്തുന്നതുവഴി പരിഹാരമുണ്ടാകും. വിഷ്ണുവിനു പ്രിയപ്പെട്ട പുഷ്പങ്ങളായ തുളസി, മന്ദാരം, ചെത്തി, പിച്ചകം തുടങ്ങിയവ കൊണ്ട് വിഷ്ണുസഹസ്രനാമസ്‌തോത്രം, വിഷ്ണുസൂക്തം, പുരുഷസൂക്തം, ഭാഗ്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ടുള്ള അര്‍ച്ചന പ്രശ്‌നപരിഹാരതത്തിനുള്ള ഉത്തമമായ പ്രതിവിധിയാണ്.
Also Read: ഈ ഗായത്രി മന്ത്രങ്ങൾ ശ്രദ്ധാപൂർവ്വം ജപിക്കൂ, ഫലസിദ്ധി ഉറപ്പ്
തൊഴില്‍ രംഗത്തെ ശത്രുദോഷം അവസാനിപ്പിക്കാന്‍ സുദര്‍ശന ഹോമം ഗുണപ്രദമാണ്. എന്നാല്‍ ഈ ഹോമകര്‍മാദികള്‍ക്കു ഫലസിദ്ധിയുണ്ടാകണമെങ്കില്‍ യഥാവിധി ചെയ്യാന്‍ കഴിവുള്ളവരെ തിരഞ്ഞെടുക്കണം. സാധാരണക്കാരായവര്‍ക്കു തൊഴില്‍ ലഭിക്കുന്നതിനും തൊഴില്‍ തര്‍ക്കം, പ്രവര്‍ത്തന മേഖലയിലെ ദോഷങ്ങള്‍ എന്നിവ മാറുന്നതിനുമായി ചെയ്യേണ്ട രീതി നോക്കാം.
Also Read: Rama Navami: ഈ ദിനം ശ്രീരാമനെ ഭജിക്കുന്നത് ഉത്തമം
ദിവസവും രാവിലെ ശരീരശുദ്ധി വരുത്തി നെയ് വിളക്ക് തെളിയിച്ച് അഷ്ടാക്ഷരമന്ത്രമായ 'ഓം നമോ നാരായണായ' അല്ലെങ്കില്‍ ദ്വാദശാക്ഷരമന്ത്രമായ 'ഓം നമോ ഭഗവതേ വാസുദേവായ' എന്നീ മൂലമന്ത്രങ്ങളില്‍ ഒന്ന് നൂറ്റെട്ട് പ്രാവശ്യം ചൊല്ലി 54 ദിവസം വ്രതം ആചരിക്കണം ശേഷം അൻപത്തിനാലാമത്തെ ദിനം മഹാവിഷ്ണു ക്ഷേത്രത്തില്‍ തുളസിമാല അര്‍പ്പിച്ച് പാല്‍പ്പായസം നേദ്യമായി സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നത് എല്ലാ തടസ്സങ്ങളും മാറി ഐശ്വര്യം ഉണ്ടാകുന്നതിന് ഉത്തമയ പ്രതിവിധിയാണ്.
ശ്രദ്ധിക്കേണ്ട കാര്യം വ്രതം തുടങ്ങാന്‍ വ്യാഴാഴ്ച ദിവസത്തെ ദോഷ രഹിതമായ സമയം വേണം തിരഞ്ഞെടുക്കണം എന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...