Astrological Tips: ജീവിതത്തിലെ ബുദ്ധിമുട്ടുകളും തടസങ്ങളും മറികടക്കാന്‍ ജ്യോതിഷത്തെ ആശ്രയിക്കുന്നവര്‍ ഏറെയാണ്‌. ജോലി തടസങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയ  നിത്യ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം  ജ്യോതിഷത്തിലൂടെ കണ്ടെത്താം.  


COMMERCIAL BREAK
SCROLL TO CONTINUE READING

പണത്തിന്‍റെ അഭാവം അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം  ബുദ്ധിമുട്ടുന്നവരുണ്ടാകാം. അത്തരമൊരു സാഹചര്യത്തിൽ ചില ചെറിയ ഉപായങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.


ജീവിതത്തില്‍ പണത്തിന്‍റെ അഭാവം അല്ലെങ്കില്‍ മോശം ആരോഗ്യാവസ്ഥ മൂലം  ബുദ്ധിമുട്ടുന്നുവെങ്കില്‍ ഈ  ചെറിയ ഉപായങ്ങള്‍ പരീക്ഷിക്കാം...  
 
നാമെല്ലാവരും നമ്മുടെ ദിവസം ആരംഭിക്കുന്നത് ചില ചിട്ടകളിലൂടെയാണ്.  ഇതില്‍  പ്രഭാതത്തിലെ കുളിയും  ഉള്‍പ്പെടുന്നു.  അത്തരമൊരു സാഹചര്യത്തിൽ കുളിക്കുന്ന വെള്ളത്തിൽ ചില കാര്യങ്ങൾ കലർത്തിയാൽ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം തെളിയും. ചില പ്രത്യേക വസ്തുക്കള്‍ കുളിയ്ക്കുന്ന വെള്ളത്തില്‍  ചേര്‍ത്താല്‍ നിങ്ങളുടെ മോശം സമയം  ഇല്ലാതാകുമെന്ന് മാത്രമല്ല, ശാരീരികാരോഗ്യവും  പണവും നേടാനും സഹായിക്കും. ആ കാര്യങ്ങളെ കുറിച്ച് അറിയാം.... 


Also Read: Dream Interpretation:നിങ്ങള്‍ പൂക്കള്‍ സ്വപ്നം കാണാറുണ്ടോ? പല പൂക്കളും നല്‍കുന്നത് പല ഭാഗ്യ സൂചനകള്‍


കുളിയ്ക്കാനുള്ള  വെള്ളത്തിൽ എന്താണ് കലർത്തേണ്ടത്?


കുളിയ്ക്കാനുള്ള  വെള്ളത്തിൽ അല്പം എണ്ണ ചേര്‍ക്കുക. ശേഷം ആ വെള്ളത്തില്‍  കുളിച്ചാല്‍  മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും. ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാവില്ല. 


കുളിയ്ക്കാനുള്ള  വെള്ളത്തിൽ അല്പം നെയ്യ് ചേര്‍ക്കുക. ആ വെള്ളത്തിൽ കുളിച്ചാൽ ചർമ്മത്തിന് തിളക്കം മാത്രമല്ല ശരീരവും ആരോഗ്യത്തോടെ നിലനിൽക്കും.


കുളിയ്ക്കാനുള്ള  വെള്ളത്തിൽ സുഗന്ധമുള്ള വസ്തുക്കൾ കലർത്തിയാൽ, ഉദാഹരണത്തിന് ചന്ദനം, സുഗന്ധമുള്ള പൂക്കൾ മുതലായവ കലര്‍ത്തിയാല്‍  ജീവിതത്തില്‍   അനുഭവപ്പെടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍  മാറും.  ജീവിതത്തില്‍  ലക്ഷ്മിദേവിയുടെ അനുഗ്രഹവും ഉണ്ടാകും.


കുളിയ്ക്കാനുള്ള  വെള്ളത്തിൽ പാല് കലര്‍ത്തി ആ വെള്ളത്തില്‍  കുളിച്ചാല്‍ ആയുസ്സ്  വര്‍ദ്ധിക്കും.  ആരോഗ്യവും മെച്ചപ്പെടും.  


കുളിയ്ക്കാനുള്ള  വെള്ളത്തിൽ അല്പം  ഏലക്കയും കുങ്കുമപ്പൂവും കലര്‍ത്തി ആ വെള്ളത്തില്‍ കുളിച്ചാല്‍ അശുഭകാലം മാറിക്കിട്ടും.


 ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിയ്ക്കുന്നില്ല... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.