Malayalam Astrology: നവംബർ 3-ന് ശേഷം വീട്ടിൽ സമ്പത്ത് കൊണ്ടു വരുന്ന മൂന്ന് രാശിക്കാരാണിത്, ഫലം അറിയാം
നവംബർ 29 വരെ ശുക്രൻ ഈ രാശിയിൽ തുടരും. ശുക്ര രാശിചക്ര മാറ്റത്തിന്റെ പ്രഭാവം ചില രാശി ചിഹ്നങ്ങൾക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്
വേദ ജ്യോതിഷത്തിൽ, സന്തോഷം, സമ്പത്ത്, ആഡംബരം, സമൃദ്ധി മുതലായവയുടെ ഒരു ഘടകമായാണ് ശുക്രൻ കണക്കാക്കപ്പെടുന്നത്. നിലവിൽ, ശുക്രൻ ചിങ്ങം രാശിയിലാണ്. നവംബർ 3-ന് ചിങ്ങം വിട്ട് കന്നി രാശിയിലേക്ക് ശുക്രൻ പ്രവേശിക്കും. നവംബർ 29 വരെ ശുക്രൻ ഈ രാശിയിൽ തുടരും. ശുക്ര രാശിചക്ര മാറ്റത്തിന്റെ പ്രഭാവം ചില രാശി ചിഹ്നങ്ങൾക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നവംബർ 3 മുതൽ ഏതൊക്കെ രാശിക്കാർക്ക് ശുക്രന്റെ ഭാഗ്യം അനുഭവിക്കാൻ പറ്റുക എന്ന് നോക്കാം.
കർക്കിടകം: ശുക്ര സംക്രമണം കർക്കിടക രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങൾക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജോലികളിൽ വേഗത വർദ്ധിക്കും. കുടുങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. പുതിയ വരുമാന സ്രോതസ്സുകൾ ഉടലെടുക്കും. ജീവിതത്തിൽ പല നല്ല മാറ്റങ്ങളും കാണാൻ കഴിയും.
കന്നി: കന്നി രാശിക്കാർക്ക് ശുക്ര സംക്രമണം ഭാഗ്യം കൊണ്ടു വരും. എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും.
വൃശ്ചികം: വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ പല നല്ല മാറ്റങ്ങളും കാണാൻ സാധിക്കും. ശുക്ര സംക്രമണത്തിൽ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.