Zodiac Sign: ജ്യോതിഷമനുസരിച്ച് ഓരോ രാശിക്കാരുടെയും സ്വഭാവവും വ്യക്തിത്വവും ഭാവിയും വ്യത്യസ്തമാണ്. എല്ലാ രാശിക്കാർക്കും ഒരു അധിപനുണ്ട്. അതിന്റെ സ്വാധീനം വ്യക്തിയുടെ സ്വഭാവത്തിൽ വ്യക്തമായി കാണാൻ കഴിയും.  ചില രാശികളിൽ ക്രൂരവും പാപപൂർണവുമായ ഗ്രഹങ്ങളുടെ ദൃഷ്ടി വീഴും. ഇതിലൂടെ ആ വ്യക്തിയുടെ സ്വഭാവത്തിൽ നെഗറ്റീവ് പ്രഭാവം ഉണ്ടാകും. ജ്യോതിഷത്തിൽ ചൊവ്വയെ അഗ്നിജ്വാലയായും രാഹുവിനേയും കേതുവിനെയും പാപ ഗ്രഹമായും ശനിയെ ക്രൂര ഗ്രഹമായും വിശേഷിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശികൾക്കാണോ ഈ ഗ്രഹങ്ങളുടെ പ്രഭാവമുള്ളത് അല്ലെങ്കിൽ ഈ ഗ്രഹങ്ങൾ അധിപനായുള്ളത് ആ പെൺകുട്ടികൾ വളരെ ദേഷ്യക്കാരികളായിരിക്കും. ഇവർക്ക് ദേഷ്യം പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയില്ല. ദേഷ്യത്തിൽ ഈ പെൺകുട്ടികൾ വളരെയധികം വയലന്റാകുകയും  അവരുടെ സംസാറാം പോലും വളരെയധികം മോശമാകുകയും ചെയ്യും. എങ്കിലും പിന്നീട് അവരുടെ പെരുമാറ്റത്തിൽ അവർക്ക്  പശ്ചാത്തപിക്കേണ്ടി വരും. അത്തരത്തിലുള്ള ചില പെൺകുട്ടികളുടെ രാശികലെ കുറിച്ച് അറിയാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വരുന്ന 140 ദിവസം ഈ 4 രാശിക്കാർക്ക് ലഭിക്കും മഹാഭാഗ്യം!


മേടം (Aries): ജ്യോതിഷ പ്രകാരം മേടം രാശിക്കാരിൽ ചൊവ്വയുടെ സ്വാധീനമുണ്ട്. ചൊവ്വയെ അഗ്നി ഗ്രഹമായി കണക്കാക്കുന്നു. ഇക്കാരണത്താൽ ഈ രാശിയിലെ പെൺകുട്ടികൾ വളരെ വേഗം ദേഷ്യപ്പെടും. ഈ രാശിയിലെ പെൺകുട്ടികൾക്ക് ജാതകത്തിൽ ചൊവ്വ അശുഭമായിരിക്കുമ്പോൾ അവരുടെ ദേഷ്യം അവർക്കു തന്നെ നിയന്ത്രിക്കാൻ കഴിയില്ല. ഈ സ്വഭാവം അവരുടെ ദാമ്പത്യ ജീവിതത്തേയും ബാധിക്കുന്നു. ഇവർക്ക് സുഹൃത്തുക്കളുടെ എണ്ണവും വളരെ കുറവായിരിക്കും.


കർക്കടകം (Cancer): ഈ രാശിയിലെ പെൺകുട്ടികൾക്ക് അവരുടെ ദേഷ്യം പെട്ടെന്ന്  നിയന്ത്രിക്കാനും കഴിയില്ല അടക്കാനും  കഴിയില്ല. ഇക്കാരണത്താൽ ഇവർ പലപ്പോഴും അസ്വസ്ഥരാകാറുണ്ട്‌. ദേഷ്യം വരുമ്പോൾ അത് നിയന്ത്രണാതീതമാവുകയും സംസാരത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. 


Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


മകരം (Capricorn):  ഈ രാശിയിലെ പെൺകുട്ടികൾക്ക് ദേഷ്യം വരുന്നത് അൽപ്പം വൈകിയാണെങ്കിലും വന്നു കഴിഞ്ഞാൽ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ല. ഇവർക്ക് തങ്ങളുടെ ഈ സ്വഭാവം കാരണം പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ഈ രാശിക്കാരുടെ  അധിപൻ ശനിയാണ്. അതുകൊണ്ട് തന്നെ ശനിയുടെ സ്വാധീനം ഇവരിൽ കാണാം. ന്യായാധിപൻ അല്ലെങ്കിൽ നീതിയുടെ ദൈവം എന്നും ശനിയെ അറിയപ്പെടുന്നു. ഇക്കാരണത്താൽ ഇവർ ഒരു തെറ്റായ കാര്യവും സഹിക്കില്ല.


Also Read: നടുറോഡിൽ നൃത്തം ചെയ്ത് തമിഴ് ടിവി അവതാരക പ്രിയങ്ക ദേശ്പാണ്ഡെ, വീഡിയോ വൈറൽ 


കുംഭം (Aquarius): ജ്യോതിഷ പ്രകാരം ഈ രാശിയിലെ പെൺകുട്ടികളുടെ ദേഷ്യവും കടുത്തതാണ്. പലപ്പോഴും കോപത്താൽ സ്വയം  ഉപദ്രവങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഇവരുടെ വിവാഹ ജീവിതത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുകായും ചെയ്യുന്നു.  കോപം മൂലം മാനസിക പിരിമുറുക്കം ഉണ്ടാകും മാത്രമല്ല കോപം കാരണം അവരുടെ സംസാരത്തിന്റെ മാധുര്യവും നഷ്ടപ്പെടും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.