തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ പൂരം നാളിലാണ് ഭക്തലക്ഷങ്ങൾ ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നത്. ദാരിക വധത്തിന് ശേഷം ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി ദേവിയെ പൊങ്കാല നിവേദ്യം നൽകി ഭക്തർ സ്വീകരിച്ചുവെന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊങ്കാല നിവേദ്യം സമർപ്പിക്കുന്നതിനായി നിരവധി ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. രാവിലെ 10:30 ഓടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരുന്നതോടെ പൊങ്കാല തയ്യാറാക്കാൻ ആരംഭിക്കും. ഉച്ചയ്ക്ക് 2:30നാണ് പൊങ്കാല നിവേദിക്കുന്നത്. പൊങ്കാല അർപ്പിക്കാൻ എത്തുന്നവരെല്ലാം കാപ്പു കെട്ടുന്ന ദിവസം മുതൽ വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കണമെന്നാണ് ആചാരം.


ഏഴുദിവസമോ, കുറഞ്ഞത് മൂന്നു ദിവസമോ വ്രതം അനുഷ്ഠിക്കണം. പൊങ്കാല കഴിഞ്ഞ് നിവേദ്യം സമർപ്പിക്കുന്നതുവരെയാണ് വ്രതമെടുക്കേണ്ടത്. വ്രത സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാവൂ. ദിവസം ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക. മറ്റ് നേരങ്ങളിൽ പഴങ്ങളോ ​ഗോതമ്പുകൊണ്ടുള്ള ഭക്ഷണങ്ങളോ കഴിക്കാം.


ALSO READ: ആറ്റുകാല്‍ പൊങ്കാല: 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു; പൊങ്കാല ദിവസം വിപുലമായ ആരോഗ്യ സേവനങ്ങള്‍


വ്രത സമയത്ത് ബ്രഹ്മചര്യം പാലിക്കുകയും ദേവീ നാമം ഉരുവിടുകയും വേണം. പൊങ്കാല ദിവസം കോടി വസ്ത്രം ധരിച്ച് ശുദ്ധമായ മനസ്സോടെ പൊങ്കാലയിടണം. പുതിയ വസ്ത്രം സാധിക്കാത്തവർ അലക്കി വൃത്തിയാക്കിയ വസ്ത്രം തന്നെ ധരിക്കണം.


ശരീര ശുദ്ധിയോടൊപ്പം മനശുദ്ധിയും പ്രധാനമാണ്. ചാണകവെള്ളം തളിച്ചോ, പുണ്യാഹം തളിച്ചോ പൊങ്കാല ഇടുന്ന സ്ഥലം ശുദ്ധമാക്കുക. പുതിയ മൂന്ന് ചുടു കട്ട ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കുക. പൊങ്കാല നിവേദ്യം പുത്തൻ മൺകലത്തിലാണ് തയ്യാറാക്കേണ്ടത്.


ചൂട്ട് , കൊതുമ്പ്, പ്ലാവിന്റെ വിറക് എന്നിവ ഉപയോഗിച്ചാണ് പൊങ്കാല നിവേദ്യം തയ്യാറാക്കേണ്ടത്. പൊങ്കാല തയ്യാറാക്കാൻ ആരംഭിക്കുന്നതിന് മുൻപ് ഗണപതിയെ മനസ്സിൽ ധ്യാനിച്ച് വിളക്ക് കത്തിക്കണം. ഗണപതിക്ക് മലരും അവിലും നിവേദ്യമായി വയ്ക്കാം. ദേവിക്ക് പൊങ്കാല സമർപ്പിച്ച ശേഷം ആ നിവേദ്യം കഴിച്ച് ചടങ്ങുകൾ അവസാനിപ്പിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.