Attukal Pongala 2024: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചരിത്ര പ്രസിദ്ധമായ പൊങ്കാല നടക്കുന്നത് ഫെബ്രുവരി 25 ഞായറാഴ്ചയാണ്. ക്ഷേത്രോത്സവം തുടങ്ങി ഒൻപതാം ദിവസമാണ് പൊങ്കാല. ഈ പൊങ്കാല മൺകലത്തിലാണ് ഭക്തർ അർപ്പിക്കുന്നത്. അതിനു പിന്നിലും ഐതീഹ്യമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു; 2.48 കോടി രൂപ അനുവദിച്ചു


മൺകലത്തിൽ പൊങ്കാല ഇട്ടാൽ മാത്രമേ ഇത് ആറ്റുകാലമ്മയ്ക്ക് ഇഷ്ടപ്രസാദമായി മാറുകയുള്ളുവെന്നാണ് വിശ്വാസം. മൺകലവും അരിയും പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഇതിനൊപ്പം ജലം, അഗ്നി, വായു ആകാശം എന്നിവ കൂടി ചേരുന്നതോടെ പൊങ്കാല അർപ്പിക്കുന്നവർക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു എന്നാണ് വിശ്വാസം. 


Also Read: കുംഭ രാശിയിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!


മൺകലത്തോടൊപ്പം ചിരട്ട തവിയും ഉപയോഗിച്ചാണ് പൊങ്കാലയിടുന്നത്. പൊങ്കാല സമർപ്പിക്കുന്നതിന് മുൻപ് അതിന് അനുവാദം ചോദിയ്ക്കാൻ എന്ന വിശ്വാസത്തിൽ ഭക്തർ ക്ഷേത്രദർശനം നടത്തും. പൊങ്കാല തിളച്ചു തൂവുന്നത് വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം. കിഴക്കോട്ട് പൊങ്കാല തൂവുന്നതാണ് ഏറ്റവും ഉത്തമം.  


Also Read: ഇന്ന് രാത്രി മുതൽ 33 വർഷത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ധനമഴ ഒപ്പം സർവ്വൈശ്വര്യങ്ങളും!


പൊങ്കാല നിവേദ്യം നടത്തുന്നതിനോടൊപ്പം ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ്, തെരളി എന്നിവയും നിവേദിക്കും. ശിരോരോഗങ്ങൾ മാറുന്നതിനാണ് മണ്ടപ്പുറ്റ് സമർപ്പിക്കുന്നത്.  ഇത് ദേവിയുടെ ഇഷ്ട നിവേദ്യം കൂടിയാണ്. കാര്യസിദ്ധിക്കായിട്ടാണ് ഭക്തർ തെരളിയപ്പം സമർപ്പിക്കുന്നത്. 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.