Shani Vakri 2023 in Kumbh Rashi: ജ്യോതിഷത്തിൽ ശനിയെ ന്യായാധിപൻ എന്നാണ് വിളിക്കുന്നത്. ശനിയുടെ കൃപ ആർക്കൊക്കെയുണ്ടോ അവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും ഒപ്പം അവരുടെ ഭാഗ്യം മിന്നിത്തിളങ്ങും. എന്നാൽ ശനിയുടെ ദോഷദൃഷ്ടി പതിഞ്ഞാൽ അവരെ സിംഹാസനത്തിൽ നിന്നും പിച്ചക്കാരനാക്കാനും തനിക്ക് കഴിയും.  അതുകൊണ്ട് തന്നെ ആളുകൾക്ക് ശനിയെ ശരിക്കും ഭയമാണ്. ജ്യോതിഷ പ്രകാരം ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വർഷം കൊണ്ട് ശനി രാശി മാറുന്നു. രണ്ടര വർഷം കൊണ്ടാണ്  ശനി രഹസി മാറി കുംഭത്തിൽ പ്രവേശിച്ചത്.  30 വർഷത്തിന് ശേഷമാണ് ശനി കുംഭ രാശിയിൽ എത്തുന്നത്. ജൂണിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങി അത് 2023 നവംബർ 4 വരെ തുടരും. ശനിയുടെ വക്രഗതി എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ 3 രാശികളിലുള്ളവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ശനി പിന്നോക്കാവസ്ഥയിലിരിക്കുമ്പോൾ നേട്ടങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Venus Retrograde 2023: ഈ രാശിക്കാർക്ക് ആഗസ്റ്റ് 7 വരെ രാജതുല്യ ജീവിതം ഒപ്പം ധനനേട്ടവും!


ഇടവം (Taurus): ശനിയുടെ പ്രതിലോമ ചലനം ഇടവ  രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. കരിയറിൽ നേട്ടങ്ങൾ ലഭിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും, നിങ്ങൾക്ക് ഒരു വലിയ പോസ്റ്റ് ലഭിക്കും. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകാം. വരുമാനം വർധിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ പിതാവിന്റെ പിന്തുണ ലഭിക്കും. ചില വലിയ ജോലികൾ പൂർത്തിയാക്കാൻ കഴിയും.


ചിങ്ങം (Leo): ശനി ചിങ്ങം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. രാഷ്ട്രീയം-അധികാരം എന്നിവയിൽ ഇവർക്ക് ഗുണം ചെയ്യും. സർക്കാർ ജോലി ചെയ്യുന്നവർക്ക് ആഗ്രഹിച്ച തസ്തികയും സ്ഥലമാറ്റവും ലഭിക്കും. ജോലിസ്ഥലത്ത് നല്ല സമയം ആയിരിക്കും. പ്രമോഷൻ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും നേട്ടമുണ്ടാകും. ഏത് വലിയ പ്രശ്നവും ഇല്ലാതാകും.


Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, ഇതിൽ നിങ്ങളുമുണ്ടോ?


മകരം (Capricorn): ശനിയുടെ പ്രതിലോമ ചലനം മകരം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഇവർക്ക്  പെട്ടെന്ന് പണം കണ്ടെത്താനാകും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ജോലിയോ സ്ഥലമാറ്റമോ ഉണ്ടാകാം. തൊഴിൽ തേടുന്നവർക്ക് അവരുടെ അന്വേഷണം സഫലമാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.