Solar Eclipse 2024: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മീന രാശിയിൽ ഏപ്രിൽ 8 ന് നടക്കും . ഏപ്രിൽ 8 ന് രാത്രിയാണ് ഈ സൂര്യഗ്രഹണം നടക്കുന്നത്. ഏപ്രിൽ 8 ന് രാത്രി 9:12 മുതൽ 2:20 വരെയാണ് ഇന്ത്യയിൽ സൂര്യഗ്രഹണം നടക്കുന്നത്. ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. അതുകൊണ്ടുതന്നെ ഇതിന്റെ സൂതക് കാലം സാധുവാകില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല


ഈ സൂര്യഗ്രഹണം ഒരു സമ്പൂർണ സൂര്യഗ്രഹണമാണ്. ഇത് ചൈത്രമാസത്തിലെ അമാവാസി നാളിലാണ് വരുന്നത്.  ചൈത്ര നവരാത്രിയുടെ ശുഭമുഹൂർത്തത്തിന് തൊട്ടുമുൻപാണ് ഈ സൂര്യഗ്രഹണം അവസാനിക്കുന്നത്.  ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകാത്തതിനാൽ ഇത് നവരാത്രി പൂജയെ ബാധിക്കില്ല. എങ്കിലും ഈ ഗ്രഹണം എല്ലാ രാശികൾക്കും ശുഭ-അശുഭകരമായ ഫലങ്ങൽ നൽകും. ആ രാശികൾ ഏതൊക്കെ എന്നറിയാം...


Also Read: ശനിയുടെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


മേടം (Aries): ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  ഇതിലൂടെ ഇവർക്ക് തന്റെ സ്വപ്ന സാക്ഷാത്ക്കാരം നടക്കും,  ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ നൽകും, പുതിയ ജോലികൾ തുടങ്ങാൻ പോകുന്നവർക്ക് വിജയമുണ്ടാകും, സാമ്പത്തിക സ്ഥിതി ശക്തമാകും, ഈ സമയം ധനനേട്ടം ഉണ്ടാകും,  ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.


ഇടവം (Taurus): ഏപ്രിൽ 8 ന് ചൈത്ര അമാവാസിയിലെ സൂര്യ ഗ്രഹണം ഈ രാശിക്കാർക്കും വളരെ ഗുണകരമായിരിക്കും. ഈ സമയം ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി, ഒരു പുതിയ ജോലി വാഗ്ദാനം എന്നിവ ലഭിച്ചേക്കാം, നിലവിലെ ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്, ഈ സമയം കരിയറിൽ ഉയരങ്ങൾ കീഴടക്കാൻ കഴിയും, സമ്പാദ്യത്തിലും വിജയിക്കും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.


Also Read: ഈ രാശിക്കാർക്ക് ശനി കൃപയാൽ ഇന്ന് ലഭിക്കും രാജകീയ നേട്ടങ്ങൾ!


മകരം (Capricorn): നവരാത്രി ഘടസ്ഥാപനത്തിന് മുമ്പ് സംഭവിക്കുന്ന സൂര്യഗ്രഹണം മകരരാശിക്കാർക്കും ശുഭകരമായിരിക്കും.  ഇതിലൂടെ ഈ രാശിക്കാർക്ക് സുവർണ്ണ കാലഘട്ടത്തിൻ്റെ തുടക്കമാകും, ഒപ്പം  ചില നല്ല വാർത്തകൾ ലഭിച്ചേക്കും, പ്രധാനപ്പെട്ട ചില ജോലികളിൽ വിജയം കൈവരിക്കാൻ കഴിയും, സാമ്പത്തിക പുരോഗതി, ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വർദ്ധിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2h


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.