Dhanteras 2023:  ഈ വര്‍ഷം ധന്‍തേരസ് വെള്ളിയാഴ്ച അതായത് നവംബര്‍ 10ന് ആഘോഷിക്കും. ധന്‍തേരസ് ദിനത്തില്‍ കുബേര്‍ ദേവനെ ആരാധിക്കുന്നതും പുതിയ സാധനങ്ങൾ വാങ്ങുന്നതും ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈന്ദവ വിശ്വാസത്തില്‍ ധന്‍തേരസ് ദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ്. ഈ ദിവസം, ലക്ഷ്മി ദേവിയുടെയും കുബേര്‍ ദേവന്‍റെയും പ്രത്യേക അനുഗ്രഹം ലഭിക്കാൻ ആളുകൾ പ്രത്യേക പൂജ നടത്തുകയും പുതിയ സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. ഇത് വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നു.  ഇപ്രകാരം ധന്‍തേരസ് ദിനത്തില്‍ പ്രത്യേക പൂജ നടത്തുന്നതും പുതിയ സാധനങ്ങള്‍ വാങ്ങുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മി ദേവിയോടൊപ്പം കുബേര്‍ ദേവന്‍റെയും അനുഗ്രഹവും നിലനിൽക്കും.


Also Read:  Lucky Plants for Home: ഈ 5 ചെടികൾ വീട്ടില്‍ നാട്ടുപിടിപ്പിച്ചോളൂ, സമ്പത്തിന് ഒരു കുറവും വരില്ല!!  
 
അതേസമയം, ജ്യോതിഷം അനുസരിച്ച് ധന്‍തേരസ് ദിനത്തില്‍  ഒരു വ്യക്തി ചില കാര്യങ്ങള്‍ കാണുന്നത് ഏറെ ശുഭമാണ്‌. അതായത്, ദീപാവലിയ്ക്ക് മുന്‍പ് തന്നെ നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മി ദേവി എത്തിച്ചേര്‍ന്നു എന്ന് വിശ്വസിക്കാം. ഇത്തരത്തില്‍ ലക്ഷ്മി ദേവിയുടെ വരവിനെ സൂചിപ്പിക്കുന്ന, ഏറെ ശുഭമായി കരുതുന്ന ചില കാര്യങ്ങൾ ഉണ്ട്.  


Also Read:  Shani Uday 2024: ഈ രാശിക്കാരുടെ കഷ്ടകാലം അവസാനിക്കുന്നു, ശനി ദേവന്‍റെ കൃപയാല്‍ പണത്തിന്‍റെ പെരുമഴ!! 
 
ധന്‍തേരസ് 2023 ഭാഗ്യകരമായ കാര്യങ്ങൾ 


കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി ദിനത്തിൽ ആഘോഷിക്കുന്ന ധന്‍തേരസ്  ഈ വർഷം നവംബർ 10 നാണ് ആഘോഷിക്കുക. ജ്യോതിഷത്തിൽ, ഈ ദിവസം പുതിയ സാധനങ്ങൾ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ, ഒരു വ്യക്തി ധന്‍തേരസ് ദിനത്തില്‍ കണ്ടാൽ അത് വളരെ ഐശ്വര്യമായി കണക്കാക്കുന്ന ചില കാര്യങ്ങളുണ്ട്. അതായത് ഇവ കണ്ടാൽ ലക്ഷ്മീദേവി വീട്ടിൽ എത്തുമെന്നാണ് വിശ്വാസം. ധന്‍തേരസ് ദിനത്തിൽ ഏതൊക്കെ കാര്യങ്ങൾ ശുഭകരമായി കാണണമെന്ന് നമുക്ക് വിശദമായി അറിയാം 


ഒരു ഷണ്ഡനെ കാണുന്നത് 


ധന്‍തേരസ് ദിനത്തിൽ ഒരു ഷണ്ഡനെ കാണുന്നത് വളരെ ശുഭമായി കണക്കാക്കുന്നു. ധന്‍തേരസ് ദിനത്തില്‍ ഒരു ഷണ്ഡന് പണം ദാനമായി നല്‍കുന്നത് വളരെ ശുഭമായി കണക്കാക്കുന്നു. ഈ വ്യക്തിയ്ക്ക് ജീവിതത്തില്‍ ഒരിയ്ക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരില്ല.


പല്ലിയെ കാണുന്നത്


വേദങ്ങൾ അനുസരിച്ച് പല്ലി ലക്ഷ്മി മാതാവിന്‍റെ പ്രതീകമാണ്. അതിനാൽ, ധന്‍തേരസ് ദിനത്തില്‍ പല്ലിയെ കാണുന്നത് ശുഭമാണ്‌, ലക്ഷ്മീദേവി നിങ്ങളുടെ വീട്ടിൽ എത്തി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 


മൂങ്ങയെ കാണുന്നത്  


ധന്‍തേരസ് ദിനത്തിൽ മൂങ്ങയെ കണ്ടാൽ അത് വളരെ ഐശ്വര്യമാണ്. ലക്ഷ്മി ദേവിയുടെ വാഹനമാണ് മൂങ്ങ.   ധന്‍തേരസില്‍ മൂങ്ങയെ കാണുന്നത് ലക്ഷ്മീദേവിയുടെ ആഗമന സന്ദേശം നൽകുന്നു.


ഒരു വെളുത്ത പൂച്ചയെ കാണുന്നത് 


ധൻതേരസിൽ ഒരു വെളുത്ത പൂച്ചയെ കണ്ടാൽ, ആ വ്യക്തിയുടെ പരിഹാരമാകാത്ത എല്ലാ ജോലികളും പൂർത്തിയാകാൻ പോകുന്നു എന്ന് മനസ്സിലാക്കണം.


റോഡിൽ നാണയം കാണുന്നത് 


ഒരു വ്യക്തി റോഡിൽ നാണയങ്ങൾ വീണ് കിടക്കുന്നത് കണ്ടാൽ, അത് മംഗളകരമായി കണക്കാക്കപ്പെടുന്നു. അല്ലെങ്കിൽ നാണയങ്ങൾ കണ്ടെത്തുന്നതും ഈ ദിവസം ശുഭകരമാണ്, കാരണം നാണയങ്ങൾ ലക്ഷ്മി ദേവിയുടെ പ്രതീകമാണ്. വരും കാലങ്ങളിൽ ആ വ്യക്തി വലിയ സമ്പത്തിന് ഉടമയായി തീരും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.