ശകുന ശാസ്ത്രം അനുസരിച്ച് ഒരു ദിവസത്തിലെ  ചില സാധാരണ  സംഭവങ്ങളും ശകുനവും, അപശകുനവും ആയി ആണ് കണക്കാകാറുണ്ട്. നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ ഈ സംഭവങ്ങളിലൂടെ കണ്ടെത്താൻ കഴിയും. ചില അപശകുനമായ കാര്യങ്ങൾ നടന്നാൽ നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന നല്ല സംഭവങ്ങൾ കൂടി ദോഷമായി ഭവിക്കുമെന്നും വിശ്വാസമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപശകുനങ്ങൾ


1) വീട്ടിൽ പാൽ തിളച്ച തൂവുന്നത് അപശകുനമായി ആണ് കാണുന്നത്. ഇത് വരാനിരിക്കുന്ന ഏതെങ്കിലും അപകടങ്ങളെയോ, നഷ്ടങ്ങളെയോ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം.


2) വീട്ടിലെ ടാപ്പിൽ നിന്ന് വെള്ളം ലീക്ക് ആകുന്നതും അപശകുനമാണ്. ഇങ്ങനെ ഉണ്ടായാൽ വൻ സാമ്പത്തിക നഷ്ടം വരാനിരിക്കുന്നതിന്റെ ലക്ഷണമാണെന്നാണ് വിശ്വാസം. കൂടാതെ രാവിലെ വീട്ടിലെ ബാത്ത്റൂമിൽ ഒഴിഞ്ഞ ബക്കറ്റ് കാണുന്നതും സാമ്പത്തികമായും, മാനസികമായും പ്രശ്‍നങ്ങൾ വരാനിരിക്കുന്നതിന്റെ ലക്ഷണമാണ്. അതിനാൽ തന്നെ രാത്രി കിടക്കുന്നതിന് മുമ്പ് ബക്കറ്റ് നിറച്ച് വെക്കുന്നതാണ് ഉത്തമം.


3) തുരുമ്പ് പിടിച്ച സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകാൻ കാരണമാകും. അതിനാൽ തന്നെ അത്തരത്തിലുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ ഉടൻ വീട്ടിൽ നിന്നും മാറ്റണം.


4) കത്തി താഴെ വീഴുന്നതും ദുശ്ശകുനമാണ്. കൂടാതെ വീട്ടിൽ കത്തിയും ഫോർക്കും ക്രോസ്സായി വെച്ചാൽ വീട്ടിൽ അംഗങ്ങൾക് ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം.


5) വൈകുന്നേരങ്ങളിൽ വീട് തൂക്കുന്നത് അപശകുനമാണ്. കൂടാതെ അലമാരയുടെ അടുത്ത് ചൂൽ വെക്കരുത്. ആർക്കും കാണാൻ സാധിക്കാത്ത സ്ഥലത്ത് വേണം ചൂൽ വെക്കാൻ.


6) പഴ്സ് കാലിയാകുന്നതും അപശകുനമാണ്. എപ്പോഴെങ്കിലും പേഴ്സിൽ പണമില്ലെന്ന് കണ്ടാൽ ഉടൻ തന്നെ കുറച്ച് പണം അതിൽ വെക്കണം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.