Basant Panchami 2022: ഈ വർഷം എന്നാണ് വസന്തപഞ്ചമി? ശുഭ മുഹൂർത്തവും ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും അറിയാം
എല്ലാ വർഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ അഞ്ചാം ദിവസമാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. ഈ ദിവസം സരസ്വതി ദേവിയെ ആരാധിക്കുന്നു.
Basant Panchami 2022: എല്ലാ വർഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ അഞ്ചാം ദിവസമാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. ഈ ദിവസം സരസ്വതി ദേവിയെ ആരാധിക്കുന്നു.
അറിവിന്‍റെയും കലയുടെയും സംഗീതത്തിന്‍റെയും ദേവിയായ സരസ്വതിയുടെ പിറന്നാളാണ് വസന്ത പഞ്ചമി. അതിനാലാണ് വസന്തപഞ്ചമി നാളില്‍ സരസ്വതി ദേവിയെ ആരാധിക്കുന്നത്.
പുതിയ സംരംഭങ്ങൾക്കും ബിസിനസിനും വിദ്യാരംഭത്തിനും പുതിയ കലകൾ ആരംഭിക്കുന്നതിനും ഏറ്റവും ഉത്തമമായ ദിവസമാണ് വസന്തപഞ്ചമി. ഈ ദിവസം വിദ്യാർത്ഥികൾക്ക് വളരെ സവിശേഷമായ പ്രാധാന്യമുണ്ട്. ചിലർ ഈ ദിവസം വ്രതമനുഷ്ഠിക്കുന്നു, ചിലർ ദരിദ്രർക്ക് വിദ്യാഭ്യാസം നൽകുന്നു. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നതിനും ദുരിത നിവാരണത്തിനുമായി വസന്തപഞ്ചമി വ്രതവും പൂജയും അനുഷ്ടിക്കുന്നു. ഒരാളുടെ മനസ്സിൽ, ജീവിതത്തിൽ നിരാശയോ അസ്വസ്ഥതയോ ഉണ്ടെങ്കിൽ, ഈ ദിവസം മാ സരസ്വതിയെ ആരാധിക്കുന്നതിലൂടെ മനസ്സിലെ ഇരുട്ട് അകറ്റാൻ കഴിയും.
Also Read: Home Vastu: വീട്ടിൽ ഈ സ്ഥലത്തിരുന്ന് അബദ്ധത്തിൽ പോലും ഭക്ഷണം കഴിക്കരുത്, ലക്ഷ്മി ദേവി കോപിക്കും!
സാധാരണ ഫെബ്രുവരി ആദ്യ പകുതിയിലാണിത് വസന്തപഞ്ചമി വരിക.. ഈ വര്‍ഷം ഫെബ്രുവരി 5ന് രാവിലെ 3:45 മുതൽ ആറാം തീയതി രാവിലെ 3:45 വരെ പഞ്ചമിയാണ്.
വസന്തപഞ്ചമി തിയതിയും ശുഭ മുഹൂർത്തവും (Basant Panchami Date)
1 - വസന്തപഞ്ചമിയുടെ ആരംഭ തീയതി ഫെബ്രുവരി 5, ശനിയാഴ്ച പുലർച്ചെ 3:45 ആണ്.
2 - വസന്തപഞ്ചമിയുടെ അവസാന തീയതി ഫെബ്രുവരി 6, ഞായർ പുലർച്ചെ 3:45 ആണ്.
3 - വസന്തപഞ്ചമിയുടെ അനുകൂല സമയം ഫെബ്രുവരി 5 ന് രാവിലെ 7:19 മുതൽ 12:35 വരെയാണ്.
ഈ സമയത്ത് സരസ്വതി പൂജ നടത്താം, അതായത് മഹൂർത്തത്തിന്‍റെ ആകെ ദൈർഘ്യം 5 മണിക്കൂർ 28 മിനിറ്റാണ്.
വസന്തപഞ്ചമി ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും (Basant Panchami Puja)
1 - വസന്തപഞ്ചമി ദിനത്തിൽ ഒരാൾ ബ്രഹ്മചര്യം പാലിക്കണം.
2 - മനസ്സിൽ ആരോടും തെറ്റായ വികാരം ഉണ്ടാകരുത്.
3- അധിക്ഷേപ വാക്കുകൾ ഉപയോഗിക്കരുത്.
4- മാംസം മദ്യം മുതലായവയിൽ നിന്ന് അകന്നുനില്‍ക്കണം
5 - കുളിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കരുത്.
6 - മഞ്ഞ വസ്ത്രം ധരിക്കണം.
7 - ഈ ദിവസം വസന്തകാലം ആഗമിക്കുന്നതിനാല്‍ ഈ ദിവസം മരങ്ങളും ചെടികളും മുറിക്കുന്നത് ഒഴിവാക്കണം.
8 - രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം സ്വന്തം കൈപ്പത്തി കാകാണുക. കാരണം കൈപ്പത്തിയ്ക്കുള്ളില്‍ മധ്യ ഭാഗത്തായാണ് , സരസ്വതി ദേവിയുടെ വാസം എന്നാണ് വിശ്വാസം. ഈ മന്ത്രവും ഉരുവിടാം....-
"കരാഗ്രേ വസതേ ലക്ഷ്മി കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി പ്രഭാതേ കരദര്‍ശനം"
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...