Basant Panchami 2023: വസന്ത പഞ്ചമിയ്ക്ക് ഈ സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരാം, ഭാഗ്യം എപ്പോഴും ഒപ്പമുണ്ടാകും
Basant Panchami 2023: വസന്ത പഞ്ചമി നാളിൽ സരസ്വതി ദേവിയെ പ്രത്യേകമായി ആരാധിക്കുന്നതിലൂടെ അറിവ്, ബുദ്ധി, സംഗീതം എന്നീ മേഖലകളില്‍ വലിയ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു.
Basant Panchami 2023: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വസന്ത പഞ്ചമി ഉത്സവം ഏറെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഈ ആഘോഷത്തിന് ശ്രീപഞ്ചമി എന്നും പേരുണ്ട്.
മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ, അതായത് പഞ്ചമി നാളിലാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. ഈ ദിവസം അറിവിന്‍റെ ദേവതയായ സരസ്വതി ദേവിയെ പ്രത്യേകം ആരാധിക്കുന്നു.
Also Read: Horoscope January 24: ഇന്നത്തെ നക്ഷത്രഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം
ഈ വര്‍ഷം, 2023 ജനുവരി 26, വ്യാഴാഴ്ചയാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. വസന്ത പഞ്ചമി നാളിൽ സരസ്വതി ദേവിയെ പ്രത്യേകമായി ആരാധിക്കുന്നതിലൂടെ അറിവ്, ബുദ്ധി, സംഗീതം എന്നീ മേഖലകളില്‍ വലിയ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു.
വിശ്വാസമനുസരിച്ച്, വസന്ത പഞ്ചമി ദിനത്തിൽ വീട്ടിൽ ചില സാധനങ്ങൾ കൊണ്ടുവരുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതായത് ഈ സാധനങ്ങള്‍ നിങ്ങളുടെ ഭാഗ്യത്തിന്‍റെ പൂട്ടുകള്‍ തുറക്കും. വസന്ത പഞ്ചമി ദിനത്തിൽ എന്തൊക്കെ സാധനങ്ങൾ വാങ്ങുന്നതും വീട്ടില്‍ കൊണ്ടുവരുന്നതും ശുഭമാണ് എന്ന് നോക്കാം
വിവാഹവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നത് ശുഭകരം
വസന്ത പഞ്ചമി നാളില്‍ വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങുന്നത് ഏറെ ശുഭകരമായി കണക്കാക്കുന്നു. ജ്യോതിഷ പ്രകാരം, വസന്ത പഞ്ചമി നാളിലാണ് ശിവന്‍റെയും പാർവതിയുടേയും വിവാഹത്തിന് മുന്‍പുള്ള തിലകം ചാർത്തല്‍ ചടങ്ങ് നടന്നത്. അതുകൊണ്ടാണ് ഈ ദിവസം വിവാഹവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നത്.
മഞ്ഞപ്പൂക്കള്‍ കൊണ്ടുള്ള മാല
നമുക്കറിയാം വസന്ത പഞ്ചമി ദിനത്തില്‍ മഞ്ഞ നിറത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം, ദേവി പാര്‍വതിയ്ക്ക് മഞ്ഞ നിറം ഏറെ ഇഷ്ടമാണ്. ഈ ദിവസം ദേവിയ്ക്ക് മഞ്ഞ പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ച മാല സമർപ്പിയ്ക്കുന്നത് ദേവിയെ പ്രീതിപ്പെടുത്തും. ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കും, അതിനാലാണ്, വസന്ത പഞ്ചമി നാളിൽ, ആരാധനയ്ക്ക് മുമ്പ്, വീട്ടിൽ മഞ്ഞ പുഷ്പങ്ങള്‍ കൊണ്ടുള്ള മാല ദേവിയ്ക്ക് സമര്‍പ്പിക്കുന്നത്.
തുജ ചെടി വീട്ടില്‍ നടാം
വസന്ത പഞ്ചമി നാളിൽ തുജ ചെടി വീട്ടിൽ കൊണ്ടുവരുന്നത് വളരെ പുണ്യകരമാണെന്നാണ് വിശ്വാസം. ഈ ചെടി ജോഡികളായി വേണം വീട്ടില്‍ കൊണ്ടുവരേണ്ടത്. ഇത് വീടിന്‍റെ കിഴക്ക് ദിശയിൽ നട്ടുപിടിപ്പിയ്ക്കുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീടിന്‍റെ സ്വീകരണ മുറിയ്ക്ക് സമീപമോ പ്രധാന വാതിലിന് സമീപമോ ഈ ചെടി നടാം. വീട്ടില്‍ ഈ ചെടി നടുന്നത് നിങ്ങളുടെ ഭവനത്തിലും കുട്ടികളിലും സരസ്വതിദേവിയുടെ അനുഗ്രഹം വര്‍ഷിക്കാനുള്ള വഴിയൊരുക്കുന്നു.
സരസ്വതി ദേവിയുടെ പ്രതിമ
വസന്ത പഞ്ചമി സരസ്വതി ദേവിയെ പ്രത്യേകം ആരാധിക്കുന്ന ദിവസമാണ്. ഈ ദിവസം നിങ്ങളുടെ വീട്ടിൽ സരസ്വതി ദേവിയുടെ പ്രതിമയോ ഫോട്ടോയോ കൊണ്ടുവരുന്നത് ഏറെ ശുഭകരമാണ്. ദേവിയുടെ പ്രതിമ വീടിന്‍റെ വടക്ക് കിഴക്ക് മൂലയിലാണ് സ്ഥാപിക്കേണ്ടത്. ഇത് കുട്ടികളിൽ നല്ല സ്വാധീനം ചെലുത്തുകയും പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അവരെ സഹായിയ്ക്കുകയും ചെയ്യും.
വാഹനം
നിങ്ങൾ ഒരു വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്ന അവസരമാണ് എങ്കില്‍ വസന്ത പഞ്ചമി ദിനം ഇതിന് വളരെ അനുകൂലമാണ്. ഈ ദിവസം പുതിയ വാഹനം വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നു. അതുകൊണ്ടാണ് പുതിയ വാഹനം വാങ്ങുന്നതിന് വസന്ത പഞ്ചമി ദിനം തിരഞ്ഞെടുക്കുന്നത്.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...