Vastu Tips: കരിയറിൽ ഉയർച്ചയില്ലേ? വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Bathroom Vastu Tips: വാസ്തുവിൽ വരുത്തുന്ന തെറ്റുകളുടെ ഭാഗമായി കരിയറിൽ ഉയർച്ചയില്ലാതിക്കുക, സാമ്പത്തിക പ്രതിസന്ധി വിട്ടൊഴിയാതിരിക്കുക, കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുക, പുരോഗതിയില്ലാതിരിക്കുക തുടങ്ങിയവ ഉണ്ടാകാം.
Vastu Tips For Bathroom: വാസ്തു ശാസ്ത്രത്തിൽ വീടിന്റെ ഓരോ ഭാഗത്തിനും ഓരോ നിയമങ്ങളും പ്രത്യേകതകളും വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. വാസ്തു ശാസ്ത്രം കൃത്യമായി പാലിച്ചില്ലെങ്കിൽ ഇത് വളരെ ദുരിതങ്ങൾക്ക് കാരണമാകും. കരിയറിൽ ഉയർച്ചയില്ലാതിക്കുക, സാമ്പത്തിക പ്രതിസന്ധി വിട്ടൊഴിയാതിരിക്കുക, കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുക, പുരോഗതിയില്ലാതിരിക്കുക തുടങ്ങിയവ വാസ്തുവിൽ വരുത്തുന്ന തെറ്റുകളുടെ ഭാഗമായി ഉണ്ടാകാം.
കുളിമുറിയിലും കൃത്യമായ വാസ്തു ശാസ്ത്രം പാലിക്കേണ്ടതുണ്ട്. കുളിമുറിയിലെ വാസ്തു ദോഷങ്ങളെക്കുറിച്ചും ഇതിന്റെ പ്രതിവിധികളെക്കുറിച്ചും അറിയാം. കാരണം, കുളിമുറിയിലെ വാസ്തുവിൽ വരുത്തുന്ന തെറ്റുകൾ വീട്ടിലെ ആളുകളുടെ പുരോഗതിയെ ബാധിക്കുകയും സാമ്പത്തികവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
ബാത്ത്റൂമും ടോയ്ലറ്റും തെക്ക്, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ദിശയിൽ ഒരിക്കലും നിർമിക്കരുത്. ഈ ദിശകളിൽ ബാത്ത്റൂമും ടോയ്ലറ്റും നിർമിച്ചാൽ വീട്ടിൽ നെഗറ്റീവ് ഊർജം ഉണ്ടാകുന്നു. വാസ്തു ശാസ്ത്ര പ്രകാരം, കുളിമുറി വീടിന്റെ വടക്ക് അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കണം.
ALSO READ: അടുക്കളയിൽ ഈ വസ്തുക്കൾ തീരുന്നതിന് മുൻപ് വാങ്ങണം; ഇല്ലെങ്കിൽ കഷ്ടകാലവും ദുരിതവും
കുളിമുറി അടുക്കളയുടെ മുന്നിലോ അടുക്കളയോട് ചേർന്നോ അബദ്ധവശാൽ പോലും നിർമിക്കരുത്. ഇത്തരത്തിൽ കുളിമുറി നിർമിച്ചാൽ വീട്ടിലെ അംഗങ്ങൾക്ക് രോഗങ്ങൾ ഉണ്ടാകുന്നതിന് കാണമാകുന്നു. വാസ്തുവിൽ വരുത്തുന്ന ഈ തെറ്റ് കുടുംബാംഗങ്ങൾക്ക് എപ്പോഴും അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.
കുളിമുറിക്ക് മഞ്ഞയോ ഓറഞ്ചോ നിറം നൽകരുത്. വാസ്തു ശാസ്ത്ര പ്രകാരം, ബാത്ത്റൂമിന് നീല നിറം നൽകുകയോ അല്ലെങ്കിൽ ടൈൽസ് പതിപ്പിക്കുകയോ ചെയ്യുന്നത് ശുഭകരമാണ്. കുളിമുറിയിൽ ഉപയോഗിക്കുന്ന ബക്കറ്റും കപ്പും നീല നിറത്തിലുള്ളതായിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇത് വാസ്തുദോഷത്തിന് കാരണമാകും.
ബാത്ത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റ് ഒരിക്കലും ശൂന്യമായി വയ്ക്കരുത്. ഇവയിൽ വെള്ളം നിറച്ച് വയ്ക്കുക. ബാത്തൂറിമിലെ ബക്കറ്റ് ശൂന്യമായി വയ്ക്കുന്നത് വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. ഇത് വീട്ടിൽ ദാരിദ്ര്യത്തിനും സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണമാകും.
ALSO READ: കിടപ്പുമുറിയിലെ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കുക; ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ശക്തമാകും
ബാത്ത്റൂമിലും ടോയ്ലറ്റിലും ടാപ്പിൽ നിന്നോ മറ്റ് പൈപ്പുകളിൽ നിന്നോ ലീക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഇത്തരം വീടുകളിൽ കുടുംബാംഗങ്ങൾ എത്ര കഠിനാധ്വാനം ചെയ്താലും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് കുടുംബത്തിന്റെ പുരോഗതിയെ ബാധിക്കും.
ബാത്ത്റൂമിന്റെ വാതിലിന് മുന്നിൽ കണ്ണാടി സ്ഥാപിക്കരുത്. ഇത് നെഗറ്റീവ് ഊർജം ഉണ്ടാകാൻ കാരണമാകുന്നു. കുളിമുറിയിലെ കണ്ണാടി എപ്പോഴും കിഴക്കോ വടക്കോ ദിശയിൽ സ്ഥാപിക്കണം. വൃത്താകൃതിയിലുള്ള കണ്ണാടികൾ ബാത്ത്റൂമിൽ ഉപയോഗിക്കരുത്.
ബാത്ത്റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടണം. മുറിയിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടെങ്കിൽ എപ്പോഴും അടച്ചിടേണ്ടത് പ്രധാനമാണ്. ബാത്ത്റൂമിന്റെ വാതിൽ തുറന്നിടുന്നത് സാമ്പത്തിക പ്രതിസന്ധിക്കും കരിയറിൽ ഉയർച്ചയില്ലാതാകുന്നതിനും കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.