Most dangerous zodiac signs: അപകടകാരികൾ ഈ രാശിക്കാർ; സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്റെ പണി ഉറപ്പ്!
Most dangerous personalities: തങ്ങളേക്കാൾ കൂടുതൽ മറ്റുള്ളവർ വളരുന്നത് ഇഷ്ടപ്പെടാത്ത രാശിക്കാരാണ് ഇവർ. അസൂയയും പകയുമുള്ള ഈ രാശിക്കാരെ സൂക്ഷിക്കണം.
ജ്യോതിഷത്തിൽ വളരെ അപകടകാരികളായ രാശിക്കാരെക്കുറിച്ച് പറയുന്നുണ്ട്. മനസിൽ പക സൂക്ഷിക്കുന്ന ഇവർ സ്വന്തം നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുകയും തങ്ങളേക്കാൾ മറ്റുള്ളവർ വളരുന്നത് ഇഷ്ടപ്പെടാത്തവരുമാണ്. അസൂയയും പകയും ഉള്ളവരായിരിക്കും ഇവർ. ഏതെല്ലാം രാശിക്കാരാണ് അപകടകാരികളെന്ന് അറിയാം.
കർക്കടകം
വളരെ വൈകാരികമായി പ്രതികരിക്കുന്ന രാശിക്കാരാണിവർ. ഇവരെ വിഷമിപ്പിക്കുന്നവരെ, വേദനിപ്പിക്കുന്നവരെ ഇവർ ശത്രുക്കളായി കാണും. എത്ര വലിയ സ്നേഹബന്ധത്തിൽ ഇരുന്നവർ ആയാലും വളരെ പെട്ടെന്ന് ഇവർക്ക് ശത്രുക്കളായി കാണാൻ സാധിക്കും. പിന്നീട് പകയോടെയാകും ഇവർ പെരുമാറുക. കർക്കടകം രാശിക്കാർക്ക് ആരും അവരെ വേദനിപ്പിക്കുന്നതും എതിർത്ത് സംസാരിക്കുന്നതും ഇഷ്ടപ്പെടില്ല. പണം സമ്പാദിക്കുന്നതിന് തടസം നിൽക്കുന്നവരെ ഇവർ തുരത്താൻ ശ്രമിക്കും. ആഗ്രഹിച്ച വ്യക്തികളെ സ്വന്തമാക്കാനും ഇവർ ഏത് മാർഗവും സ്വീകരിക്കും. അതിനാൽ ഇവരെ സൂക്ഷിക്കണം.
ALSO READ: സാമ്പത്തിക പ്രശ്നങ്ങൾ വിടാതെ പിന്തുടരുന്നോ? ഈ ചെടിയുടെ വേരിലുണ്ട് പരിഹാര മാർഗം
കന്നി
സ്വന്തം ചിന്തകൾക്കും ആഗ്രഹങ്ങൾക്കും താൽപര്യങ്ങൾക്കും അമിത പ്രാധാന്യം നൽകുന്ന രാശിക്കാരാണിവർ. അതിനാൽ സ്വന്തം ഇഷ്ടങ്ങൾ നടത്താൻ ഇവർ ഏതറ്റം വരെയും പോകും. ഇഷ്ടപ്പെട്ടാൽ ഇവർ ആത്മാർഥയുള്ളവരായിക്കും വെറുത്താൽ പിന്നീട് ഒരിക്കലും ശത്രുത മാറില്ല. ഇവരെ ചതിക്കുന്നവരെ അതേ നാണയത്തിൽ തിരിച്ചടിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർ സ്നേഹ സമ്പന്നരാണെങ്കിലും അസൂയ ഉള്ളവരാണ്. തങ്ങളേക്കാൾ മറ്റുള്ളവർ വളരുന്നത് ഇവരിൽ അസൂയ ജനിപ്പിക്കും. മറ്റുള്ളവരുടെ വളർച്ചയെ തടയാനും ഇവർ ശ്രമിക്കും. ഉള്ളിൽ വെറുപ്പുണ്ടെങ്കിലും ഇവർ പുറമേ പ്രകടിപ്പിക്കില്ല. എന്നാൽ, ഇവർ ശത്രുക്കളെ പുറകിൽ നിന്ന് ആക്രമിക്കാൻ തക്കംപാർത്തിരിക്കുന്നവരാണ്.
ALSO READ: 2025ലെ ആദ്യ ചന്ദ്രഗ്രഹണം മാർച്ചിൽ; ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
മേടം
സ്വന്തം നിലപാടിൽ നിന്ന് വ്യതിചലിക്കാത്തവരാണ് ഇവർ. സ്വതവേ ഗൗരവമുള്ള ഇവർ മറ്റുള്ളവരോട് പരുഷമായി മാത്രം സംസാരിക്കുന്നവരാണ്. ദേഷ്യം വന്നാൽ ഇവർ വളരെ പെട്ടെന്ന് കോപപ്പെടും. വളരെ മോശമായ രീതിയിൽ ഇവർ കോപം പ്രകടിപ്പിച്ചെന്ന് വരാം. ഇത് മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. ശത്രുക്കളോട് ഒരു മര്യാദയുമില്ലാതെ പെരുമാറുന്നവരായിരിക്കും ഇവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.