Bhadra Rajyog 2023: വേദ ജ്യോതിഷമനുസരിച്ച്, ബുധൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് ഒരു നിശ്ചിത കാലയളവിനുള്ളിൽ മാറുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച്, ബുധൻ കന്നിയിൽ പ്രവേശിക്കുമ്പോൾ, അവിടെ ഭദ്ര രാജയോഗം രൂപപ്പെടുന്നു. ഈ യോഗഫലം മൂലം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. 2023 ഒക്‌ടോബർ ആദ്യം ബുധൻ കന്നി രാശിയിൽ പ്രവേശിക്കും. ഇത് രാശിചിഹ്നങ്ങളെ അനുകൂലമായും പ്രതികൂലമായും ബാധിക്കും. ബുധൻ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

കന്നി - ബുധൻ സംക്രമം കന്നി രാശിക്കാർക്ക് ഭാഗ്യം നൽകുന്ന കാലഘട്ടമാണ്. കന്നി രാശിക്കാർക്ക് അവരുടെ വ്യക്തിത്വത്തിലും ആശയവിനിമയ കഴിവുകളിലും പുരോഗതിയുണ്ടാകും. ബന്ധത്തിൽ സ്നേഹവും വർദ്ധിക്കുന്നു. നിങ്ങളുടെ പങ്കാളിയോടൊപ്പം അവധിക്കാലം ആഘോഷിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ബിസിനസ് പങ്കാളിത്തത്തിൽ നിക്ഷേപിക്കാനും അവയിൽ നിന്ന് മികച്ച ലാഭം നേടാനുമുള്ള അവസരമുണ്ട്. ജീവിതത്തിൽ സാധ്യമായ ജോലികളിൽ നിന്ന് മികച്ച ഫലങ്ങൾ നേടുകയും ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുകയും കുടുംബത്തിൽ സ്ഥാനമാനങ്ങൾ വർദ്ധിക്കുകയും ചെയ്യും.


മകരം - മകരം രാശിക്കാർക്ക് ഇത് ഒരു ഭാഗ്യകാലമായിരിക്കും. പ്രശ്‌നങ്ങളെല്ലാം മാറും. ഭദ്ര രാജയോഗം ബിസിനസ്സിലും തൊഴിൽ ജീവിതത്തിലും ഭാഗ്യം കൊണ്ടുവരും. കോടതിയിലുള്ള പ്രശ്നങ്ങൾക്ക് അനുകൂല വിധിയുണ്ടാകും. കൂടാതെ, ജീവിതത്തിൽ പല ഭൗതിക സുഖസൗകര്യങ്ങളും വർദ്ധിക്കുകയും ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി യാത്ര ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. കുടുംബാംഗങ്ങളുടെ ആരോ​ഗ്യം തൃപ്തികരമാകും. മതപരമായ ജോലികൾ ചെയ്യാൻ നല്ല സമയമാണ്.


Also Read: Raja Yoga 2023: രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും പ്രമോഷനും പുരോഗതിയും!


 


ധനു - ഭദ്ര രാജയോഗം രൂപപ്പെടുന്നതിനാൽ, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ നിന്ന് കരകയറാൻ ഏറ്റവും നല്ല സമയമാണിത്. ധനു രാശിക്കാർക്ക് ഈ കാലയളവിൽ ന്യായമായ ധനലാഭം ലഭിക്കും. വലിയ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം, നിങ്ങളുടെ ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കൂടുതലാണ്. ബിസിനസുകാർക്ക് ന്യായമായ ലാഭം നേടാനും പുതിയ ജോലി ആരംഭിക്കാനും കഴിയും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.