Guru Shukra Yuti: വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ നേട്ടങ്ങൾ!
Gajalakshmi Yoga: ജ്യോതിഷ പ്രകാരം ജാതകത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ബഹുമാനവും സ്ഥാനവും വർധിപ്പിക്കും. വ്യാഴം ഭാഗ്യം, വിവാഹം, മംഗളകരമായ പ്രവൃത്തികള്‍ എന്നിവയുടെ ഘടകം കൂടിയാണ്.
Guru Shukra Yuti: വ്യാഴം ജാതകത്തിൽ അനുകൂലമാണെങ്കിൽ ആ വ്യക്തിയ്ക്ക് ജീവിതത്തിൽ എല്ലാം നേടാൻ കഴിയും. അതുപോലെ ശുക്രനെ തേജസ്സും സൗന്ദര്യവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രനെ തുലാം, ഇടവം രാശിക്കാരുടെ അധിപനായും കണക്കാക്കുന്നു.ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് 12 വര്‍ഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.
മെയ് ഒന്നിന് വ്യാഴവും മെയ് 19 ന് ശുക്രനും ഇടവ രാശിയില്‍ പ്രവേശിക്കുകയും അതിലൂടെ ഗജലക്ഷ്മീ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ചില രാശിക്കാര്‍ക്ക് ഈ രാജയോഗത്തില്‍ നിന്ന് വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ഇവര്‍ ഈ സമയത്ത് സാമ്പത്തിക രംഗത്ത് അപാരമായ വിജയം കൈവരിക്കും. 12 വര്‍ഷത്തിനു ശേഷം ഗജലക്ഷ്മീ രാജയോഗം രൂപപ്പെടുന്നതിന്റെ ഫലം വളരെ ശുഭകരമായിരിക്കും. ഗജലക്ഷ്മീ രാജയോഗത്താല്‍ ഭാഗ്യം തിളങ്ങുന്ന ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: 30 വർഷത്തിനു ശേഷം കുംഭത്തിൽ ശനി-ശുക്ര സംഗമം; 5 രാശിക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ പുരോഗതി
മേടം (Aries): ഗജലക്ഷ്മി രാജയോഗം മേട രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഈ സമയം നിങ്ങള്‍ക്ക് പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും ഈ സമയം നിറവേറ്റപ്പെടും. നിങ്ങള്‍ വലിയ ആളുകളുമായി ബന്ധം സ്ഥാപിക്കും അത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. വിവാഹിതരായവരുടെ ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. നിങ്ങള്‍ക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും.
കര്‍ക്കിടകം (Cancer): ഈ രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. അതിലൂടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങളിൽ നല്ല ലാഭം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലി സംബന്ധമായ യാത്രകളും നടത്താനും യോഗമുണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ ജോലി ലഭിക്കും,
Also Read: ചെങ്കോട്ടുകോണത്ത് യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച സ്ത്രീ മരിച്ചു
ചിങ്ങം (Leo): ഗജലക്ഷ്മി രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. ചില വലിയ ബിസിനസ് ഇടപാടുകൾ നടത്താനാകും. അത് ഭാവിയില്‍ ഗുണം ചെയ്യും. സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സമൂഹത്തിൽ ബഹുമാനം വര്‍ധിക്കും. പണം ലാഭിക്കുന്നതില്‍ വിജയിക്കും, നിങ്ങളുടെ ബാങ്ക് ബാലന്‍സിൽ നല്ല വര്‍ദ്ധനവ് ഉണ്ടാകും. ഈ കാലയളവില്‍ വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ യോഗമുണ്ടാകും.
ധനു (Sagittarius): ധനു രാശിക്കാര്‍ക്ക് ഗജലക്ഷ്മീ രാജയോഗം മൂലം ബിസിനസില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ്സ് ഡീലുകള്‍ ലഭിക്കും. ബിസിനസില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ചെറുകിട വ്യവസായികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും ഈ സമയം വൻ നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ബുദ്ധിപൂര്‍വ്വം ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും, സമ്മര്‍ദ്ദ സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടും.
Also Read: ഹോളിക്ക് മുന്നേ ബുധന്റെ ഉദയം; ഈ രാശിക്കാർക്കിനി പുരോഗതിയും ഒപ്പം ആഗ്രഹസാഫല്യവും!
തുലാം (Libra): ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തുലാം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലം നൽകും. കുടുംബാംഗങ്ങളുമായി പരസ്പര ഏകോപനം ഉണ്ടാകും, നിങ്ങളുടെ തീരുമാനങ്ങളില്‍ നിന്ന് പ്രയോജനമുണ്ടാകും, ജീവിതത്തില്‍ വിജയിക്കാന്‍
ധാരാളം അവസരങ്ങള്‍ ലഭിക്കും, കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും, ഇത് ജീവിതത്തില്‍ പല തീരുമാനങ്ങളും എടുക്കുന്നത് എളുപ്പമാക്കും. തുലാം രാശിയിലുള്ളവരുടെ ദാമ്പത്യം നല്ലതായിരിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.