ജാതകത്തിൽ ശുക്രൻ ശുഭസൂചകവും ഉന്നതവുമായ സ്ഥാനത്തായിരിക്കുകയാണെങ്കിൽ അത് ഗുണഫലങ്ങൾ നൽകുമെന്ന് ജ്യോതിഷികൾ പറയുന്നു. ശുക്രന്റെ ശുഭസ്ഥാനം ഉള്ള വ്യക്തികൾക്ക് വലിയ ഉയർച്ചകളിൽ എത്താൻ കഴിയും. ഓ​ഗസ്റ്റ് 18നാണ് ശുക്രൻ കർക്കടകം രാശിയിൽ ഉദിച്ചത്. കർക്കടകത്തിലെ ശുക്രന്റെ ഉദയം പല രാശിക്കാർക്കും ഗുണം ചെയ്യും. ശുക്രന്റെ സ്വാധീനം മൂലം ചിലരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ഈ രാശിചിഹ്നങ്ങളെക്കുറിച്ച് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - ശുക്രൻ കർക്കടക രാശിയിൽ ഉദിച്ചത് മിഥുനം രാശിക്കാർക്ക് വളരെ ശുഭകരമാണ്. ശുക്രന്റെ സ്വാധീനം കാരണം, നിങ്ങളുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കും. ചെയ്യുന്ന പ്രവർത്തികളിലെല്ലാം വിജയം നേടാനാകും. കരിയറിൽ പുരോഗതിയുണ്ടാകും.


തുലാം - തുലാം രാശി ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. അത്തരമൊരു സാഹചര്യത്തിൽ, ശുക്രന്റെ ഉദയം നിങ്ങൾക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. തടസങ്ങൾ മൂലം കെട്ടിക്കിടന്ന പണം നിങ്ങളിലേക്ക് വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും. ജോലിയിലെ തടസ്സങ്ങൾ നീങ്ങും.


ധനു - ശുക്രന്റെ ഉദയം ധനു രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഈ സമയത്ത്, നിങ്ങളുടെ വരുമാനം വർധിക്കാനുള്ള സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.