Jupiter Rahu Conjunction: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും അല്ലെങ്കിൽ അതിന്റെ ചലനം മാറ്റും. അത് എല്ലാ രാശിയേയും ബാധിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ അധിപനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴം ഏപ്രിൽ 22 ന് സ്വരാശിയായ  മീനത്തിൽ നിന്നും മേടരാശിയിലേക്ക് പ്രവേശിക്കും. നിഴലായും പാപഗ്രഹമായും കരുതപ്പെടുന്ന രാഹുവും ഈ രാശിയിൽ നേരത്തെതന്നെയുണ്ട്. ഇവിടെ ഇവ രണ്ടും കൂടിച്ചേരുന്നതിനാൽ ഗുരു ചണ്ഡാളയോഗം  സൃഷ്ടിക്കും.  അത് ചില രാശിക്കാർക്ക് ബുദ്ധിമുട്ടേറും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ!


മേടം (Aries): ദേവഗുരു വ്യാഴവും രാഹുവും കൂടിച്ചേരുന്നത് മേടം രാശിക്കാർക്ക് ഒട്ടും ഗുണകരമാകില്ല. ഏപ്രിൽ 22 ന് ശേഷം രണ്ട് ഗ്രഹങ്ങളും ഈ രാശിയിൽ നിൽക്കും.  ആ സമയം ഇവർക്ക് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കുക. നിക്ഷേപത്തിന് ഈ സമയം ഒട്ടും നല്ലതല്ല. ധനനഷ്ടത്തിന് സാധ്യത. ഫീൽഡിൽ ശ്രദ്ധയോടെ പ്രവർത്തിക്കുക, ഒരു തരത്തിലുള്ള സംവാദത്തിലും ഏർപ്പെടരുത്.


മിഥുനം (Gemini):  ഗുരുവും രാഹുവും ചേർന്ന് രൂപപ്പെടുന്ന ഗുരു ചണ്ഡാളയോഗം കാരണം മിഥുന രാശിക്കാർക്ക് പ്രശ്‌നങ്ങളുടെ മലവെള്ളപ്പാച്ചിലായിരിക്കും. ഈ സമയത്ത് വൻതോതിൽ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഒന്നിലും നിക്ഷേപിക്കരുത്. പണമിടപാടുകളിൽ കുറച്ച് സമയത്തേക്ക് ശ്രദ്ധിക്കുക. പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


കർക്കടകം (Cancer):  വ്യാഴവും രാഹുവും കൂടിച്ചേരുന്നത് കർക്കടക രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഈ സമയം ബുദ്ധിമുട്ടേറും. ഓരോ ഘട്ടത്തിലും വലിയ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കേണ്ടി വരും.  ഈ സമയത്ത് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ശത്രുക്കളെ പ്രത്യേകം ശ്രദ്ധിക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.