Tortoise Ring Benefits: സമ്പത്ത് കുന്നുകൂടും അത്ഭുത ഫലങ്ങൾ; ആമ മോതിരം ധരിച്ചാലുള്ള ഗുണങ്ങൾ
കൃത്യമായല്ല ധരിക്കുന്നതെങ്കിൽ ആമമോതിരം വഴി ഗുണങ്ങൾ ലഭിക്കില്ല. മോതിരം ധരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേകം കാര്യങ്ങളുണ്ട്
ആമ എന്നത് ജ്യോതിഷത്തിൽ എപ്പോഴും ശുഭകരമായ ഒന്നാണ്. വാസ്തു ശാസ്ത്രം,ഫെങ് ഷൂയി എന്നിവ പ്രകാരം ആമ വീട്ടിൽ ഉണ്ടെങ്കിൽ, എല്ലാ വാസ്തു ദോഷങ്ങളും നീങ്ങുമെന്നും സന്തോഷകരമായ ജീവിതം ഉണ്ടാവുമെന്നും പറയപ്പെടുന്നു. ആമ മോതിരവും ശുഭകരമായ വസ്തുവായണ് കണക്കാക്കുന്നത്. ഈ മോതിരം ധരിക്കുന്നത് വഴി സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആമ മോതിരം ധരിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമത്രെ. മഹാ വിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമം.
അതുകൊണ്ട് ആമയെ നന്മയുടെ പ്രതീകമായും കണക്കാക്കുന്നു. കൃത്യമായല്ല ധരിക്കുന്നതെങ്കിൽ ആമമോതിരം വഴി ഗുണങ്ങൾ ലഭിക്കില്ല. മോതിരം ധരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേകം കാര്യങ്ങളുണ്ട്. അതനുസരിച്ച് വേണം മോതിരം ധരിക്കാൻ. അത് എന്തൊക്കെയാണെന്ന് നോക്കാം.
നിയമങ്ങൾ
മോതിരം വെള്ളിയാഴ്ച തന്നെ വേണം വാങ്ങാൻ. കൂടാതെ, ഇത് വൃത്തിഹീനമായി സൂക്ഷിക്കരുത്. മോതിരം വാങ്ങി വീട്ടിലെത്തിച്ച ശേഷം പാലിലോ ഗംഗാ ജലത്തിലോ കുറച്ച് മണിക്കൂർ സൂക്ഷിക്കുന്നത് നല്ലതാണ്. മോതിരം ശുദ്ധീകരിച്ച ശേഷം അത് ലക്ഷ്മി ദേവിക്ക്സമർപ്പിച്ച് ആരാധിക്കണം. മഹാവിഷ്ണുവിനും പ്രത്യേകം പൂജ നടത്തണം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഈ മോതിരം ധരിക്കുന്നത് ശുഭകരമാണെന്നാണ് വിശ്വാസം.
ചൂണ്ടുവിരൽ അല്ലെങ്കിൽ നടുവിരൽ വേണം മോതിരം ധരിക്കാൻ. മോതിരത്തിലെ ആമയുടെ തല നിങ്ങൾക്ക് നേരെ നിൽക്കുന്ന രീതിയിൽ ഉണ്ടാവാൻ. ഇത് എതിർ ദിശയിൽ ധരിക്കാൻ പാടില്ല. വെള്ളിയിൽ നിർമ്മിച്ച ആമ മോതിരം ധരിക്കുന്നതാണ് പവിത്രമായി കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കും. പോസിറ്റീവ് എനർജി നിങ്ങളുടെ ചുറ്റും നിലനിർത്തും.
ഗുണങ്ങൾ
മോതിരം ധരിക്കുന്നതിലൂടെ വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ മാറുകയും സമാധാനം കൈവരുകയും ചെയ്യും. ജീവിതത്തിൽ ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടാൻ ഇത് വഴി നിങ്ങൾക്ക് കഴിയും. ഈ മോതിരം ധരിക്കുന്നത് സമ്പത്തും സമൃദ്ധിയും നൽകും.വീട്ടിൽ നല്ല അന്തരീക്ഷവും ജീവിതത്തിൽ സമാധാനവും ഉണ്ടാകും. കഴിയുമെങ്കിൽ ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ച ശേഷം ജാതകം അനുസരിച്ച് ഈ മോതിരം ധരിക്കുന്നതാണ് നല്ലത്. മാത്രമല്ല മേടം, വൃശ്ചികം, കർക്കിടകം, മീനം രാശിക്കാരും ഈ മോതിരം ധരിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.