ഗ്രഹണത്തെ പ്രത്യേകമായാണ് ഹൈന്ദവ ആചാരങ്ങളിൽ കണക്കാക്കുന്നത്.  2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും അടക്കം വർഷം 4 ഗ്രഹണങ്ങൾ ഉണ്ടാകാറുണ്ട്. ഗ്രഹണകാലത്ത് മംഗളകരമായ ഒരു പ്രവൃത്തിയും  പാടില്ലെന്നും ചില വിശ്വാസങ്ങളുണ്ട്.  2022 ലെ ആദ്യ ഗ്രഹണം ഏപ്രിൽ 30-നാണ്  നടക്കാൻ പോകുന്നത്. 15 ദിവസത്തിന് ശേഷം മാത്രമേ ചന്ദ്രഗ്രഹണം ഉണ്ടാകൂ. ഇത് 3 രാശിക്കാരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം 


2022 ലെ ആദ്യത്തെ സൂര്യഗ്രഹണം മേടം രാശിയിലാണ്. പിന്നീട് 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രഗ്രഹണവും ഉണ്ടാകും. ഗ്രഹണം മേടരാശിയിൽ ശുഭകരമായ സ്വാധീനമുണ്ടാക്കും. ഇതുവഴി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ഗ്രഹണം വ്യവസായികൾക്കും ശുഭസൂചകമായി മാറും. നിങ്ങൾ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം അനുകൂലമായിരിക്കും.


ചിങ്ങം 


സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ചിങ്ങം രാശിക്കാർക്ക് ശുഭകരമാണ്. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുമുണ്ട്. ഇതോടൊപ്പം പുതിയ വരുമാനമാർഗങ്ങളും ഉടലെടുക്കും. നിങ്ങൾ നിക്ഷേപത്തിനായി ചിന്തിക്കുകയാണെങ്കിൽ, രണ്ട് ഗ്രഹണങ്ങളും പറ്റിയ സമയമാണ്. ഗ്രഹണകാലത്ത് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. 


ധനു 


ജ്യോതി ശാസ്ത്ര പ്രകാരം രണ്ട് ഗ്രഹണങ്ങളും ധനു രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ ജോലി ലഭിക്കും. സമ്പത്തിന്റെ ശക്തമായ യോഗമുണ്ട്. കൂടാതെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ഏത് വലിയ ജോലിയിലും നിങ്ങൾക്ക് വിജയം നേടാൻ കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.