Budh Ast 2022: ഏപ്രിൽ 12 വരെ ഈ 3 രാശികളിൽ ബുധന്റെ ദോഷഫലം ഉണ്ടാകും!
Budh Ast 2022: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്. ജാതകത്തിൽ ബുധന്റെ സ്ഥാനം നല്ലതാണെങ്കിൽ ഒരാൾ ബുദ്ധിമാനാകുന്നു. ബുധനെ ബിസിനസിന്റെ കാരകനായും കണക്കാക്കുന്നു. ഈ സമയത്ത് ബുധൻ അസ്തമിക്കുകയും ഏപ്രിൽ 12 ന് ഉദിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ഏപ്രിൽ 12 വരെ ചില രാശിക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.
Budh Ast 2022: ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ മാറ്റം, ഉദയം, അസ്തമനം, വിപരീത ചലനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഏതെങ്കിലും ഒരു ഗ്രഹം അസ്തമിച്ചാൽ അത് ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഈ സമയത്ത് ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ അസ്തമിച്ചിരിക്കുകയാണ്. മാർച്ച് 14 ന് അസ്തമിച്ച ബുധൻ ഏപ്രിൽ 12 ന് വീണ്ടും ഉദിക്കും. ജ്യോതിഷ പ്രകാരം ബുധൻ ഏപ്രിൽ 12-ന് വൈകുന്നേരം 7.33 ന് ഉദിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ബുധൻ അസ്തമിക്കുന്നതിന്റെ ദോഷഫലം ചില രാശികളിൽ ഉണ്ടാകും. ആ രാശികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം...
ഏപ്രിൽ 12 വരെ ഈ രാശിക്കാർ ശ്രദ്ധിക്കണം
മേടം (Aries):
ഈ രാശിയിൽ ബുധൻ പതിനൊന്നാം ഭാവത്തിൽ അസ്തമിച്ചു. പതിനൊന്നാം ഭാവം വരുമാനത്തിന്റേതാണെന്നാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ജോലിയിലും ബിസിനസിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. കൂടാതെ വരുമാന സ്രോതസ്സിലും കുറവുണ്ടായേക്കാം. ബിസിനസിലെ ഏത് ഇടപാടും സാമ്പത്തിക നഷ്ടത്തിന് കാരണമാകും. പണം നിക്ഷേപിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടവം (Taurus):
ഈ രാശിക്കാർക്ക് ബുധന്റെ അസ്തമയം ശുഭകരമായി കണക്കാക്കില്ല. ബുധന്റെ അസ്തമനം മൂലം നിങ്ങൾക്ക് ജോലിയിലും തൊഴിലിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് ഈ രാശിക്കാരുടെ ഭാഗ്യത്തെയും ബാധിക്കും. പണി തീരുംതോറും കൂടുതൽ മോശമായേക്കും. ഇതുകൂടാതെ ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട ജോലികളിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ബിസിനസിൽ സാമ്പത്തിക വളർച്ചയ്ക്ക് തടസമുണ്ടാകും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായി അകൽച്ച ഉണ്ടാകാം.
Also Read: Mars Transit: ചൊവ്വ ശനിയുടെ രാശിയിൽ, ഈ 7 രാശിക്കാർക്ക് നേരിടേണ്ടിവരും വൻ പ്രശ്നങ്ങൾ!
മിഥുനം (Gemini):
ബുധൻ ഈ രാശിയുടെ 9-ാം ഭാവത്തിൽ അസ്തമിച്ചു. ഒമ്പതാം ഭാവം ഭാഗ്യവും വിദേശയാത്രയുടേതുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ബുധന്റെ അസ്തമനം കാരണം ഏപ്രിൽ 12 വരെ നിങ്ങൾക്ക് വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് ചെയ്യുന്ന ജോലികൾ മോശമായേക്കാം. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരം നഷ്ടമായേക്കാം. ജോലിസ്ഥലത്ത് വളരെയധികം സമ്മർദ്ദം ഉണ്ടാകാം. ഉദ്യോഗസ്ഥരുമായുള്ള ബന്ധം വഷളായേക്കാം. കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങൾ ലഭിക്കില്ല. അതുമൂലം മനസ്സിന് വിഷാദം ഉണ്ടാകാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക