Budh Asta 2024 in Makar: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറ്റുകയും അവ സൂര്യനോട് അടുക്കുമ്പോൾ അസ്തമന അവസ്ഥയിലേക്ക് മാറുകയും ചെയ്യും.  ഏതൊരു ഗ്രഹത്തിൻ്റെയും അസ്തമയം ശുഭകരമായി കണക്കാക്കില്ല കാരണം ഇത് മൂലം ആ ഗ്രഹത്തിൻ്റെ ശക്തി ദുർബലമാവുകയും അത് അശുഭകരമായ ഫലങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യും. എന്നാൽ  ഗ്രഹങ്ങളുടെ അസ്തമയ അവസ്ഥ എല്ലാ രാശിക്കാർക്കും അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കുന്നില്ല.  മാത്രമല്ല ചില ഗ്രഹങ്ങൾക്ക് ശുഭകര ഫലങ്ങൾ നൽകുകയും ചെയ്യും.  ഇന്ന് ഫെബ്രുവരി 8 വ്യാഴാഴ്ച, ബുധൻ അസ്തമിക്കും. മകരം രാശിയിൽ ബുധൻ നിൽക്കുന്നത് എല്ലാ രാശിക്കാരുടെയും സമ്പത്ത്, തൊഴിൽ, സംസാരം, ബുദ്ധി തുടങ്ങിയവയെ ബാധിക്കും. അതേ സമയം ബുധന്റെ അസ്തമയം 3 രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ബുധൻ മകരത്തിൽ അസ്തമിക്കുന്നതിലൂടെ അനുകൂല ഫലങ്ങൾ ലഭിക്കുന്നതെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  സൂര്യ-ചൊവ്വ സംഗമത്തിലൂടെ ആദിത്യ മംഗള രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം


ഇടവം (Taurus): ഇടവ രാശിക്കാർക്ക് ബുധൻ്റെ അസ്തമയം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് എല്ലാ മേഖലയിലും നല്ല ഫലങ്ങൾ ലഭിക്കും. കരിയറിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യത. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനവും ശമ്പള വർദ്ധനവും ലഭിക്കും. നിങ്ങളുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും. കരിയറിലെ സുഖകരമായ മാറ്റങ്ങൾ നിങ്ങൾക്ക് ആശ്വാസം നൽകും.  ബിസിനസുകാർക്ക് ഈ സമയം വളരെയധികം നേട്ടമുണ്ടാകും.


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധന്റെ അസ്തമനം ധാരാളം നേട്ടങ്ങൾ നൽകും. ഇവർക്ക് പഴയ പ്രശ്‌നങ്ങളിൽ നിന്നെല്ലാം ആശ്വാസം ലഭിക്കും. കരിയറിലും ഈ സമയം പ്രത്യേകിച്ച് അനുകൂലമാണ്. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും.  കഠിനാധ്വാനത്തിൻ്റെ പൂർണ ഫലം ലഭിക്കും. പുരോഗതിയുടെ പുതിയ പാതകൾ തുറക്കും.


Also Read: ശുക്രൻ മകര രാശിയിലേക്ക്; വരുന്ന 25 ദിവസം ഈ രാശിക്കാർ പൊളിക്കും!


ധനു (Sagittarius): ബുധൻ അസ്തമിക്കുന്നതിലൂടെ ധനു രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഇക്കൂട്ടർ കരിയറിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ ഇതോടെ  അവസാനിക്കും. പുരോഗതിയുടെ പാതകൾ തുറക്കും. ജോലി ചെയ്യുന്നവർക്ക് മേലധികാരിയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കും. വ്യവസായികൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.