Mercury Transit in Scorpio: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കുന്ന ബുധൻ ബുദ്ധി, സമ്പത്ത്, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ ഘടകമാണ്. ബുധൻ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സംക്രമം നടത്തുന്നത്. എങ്കിലും ബുധൻറെ രാശി പരിവർത്തനത്തിന്റെ ഫലങ്ങൾ  എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. നവംബർ 14 ആയ ഇന്ന് ബുധൻ സംക്രമിച്ച് വൃശ്ചിക രാശിയിൽ പ്രവേശിക്കും.  ഇത് 4 രാശികളിൽ പെട്ടവരിൽ വളരെ ശുഭകരമായ സ്വാധീനം ചെലുത്തും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Margi 2022: നവംബർ 24 മുതൽ 'വ്യാഴം' നേർരേഖയിൽ; ഈ 5 രാശിക്കാർക്ക് സുവർണ്ണനേട്ടം! 


കർക്കടകം (Cancer): ബുധന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ സമ്മാനിക്കും. കരിയറിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തിനും വരുമാന വർദ്ധനവിനും ശക്തമായ സാധ്യത. ബിസിനസ്സിൽ ധനലാഭം ഉണ്ടാകും. നല്ല വാർത്തകൾ ലഭിക്കും.


കന്നി (Virgo): ബുധന്റെ സംക്രമം കന്നിരാശിക്കാരുടെ ഉത്സാഹവും ധൈര്യവും വർദ്ധിപ്പിക്കും. ജോലിയിൽ വിജയം ഉണ്ടാക്കും. വിദേശയാത്ര പോകേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. 


Also Read: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


വൃശ്ചികം (Scorpio): ബുധൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിച്ചതിനാൽ വൃശ്ചിക രാശിക്കാർക്ക് അടിപൊളി സമയമായിരിക്കും. ഇവർക്ക് ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. ഇതിലൂടെ വൻ ധനലാഭമുണ്ടാകും  കുടുംബത്തിൽ സന്തോഷമുണ്ടാകും.


മീനം (Pisces): ബുധന്റെ സംക്രമണം മീനരാശിക്കാരിലും ഭാഗ്യം വർദ്ധിപ്പിക്കും.  ഇവരുടെ എല്ലാ പ്രവൃത്തികളിലും വിജയമുണ്ടാകും.  ഭാഗ്യത്തിന്റെ സഹായത്താൽ എല്ലാ ജോലികളും ചെയ്തുതീർക്കും. കരിയറിൽ വലിയ നേട്ടം ലഭിക്കും.  ബിസിനസ്സിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനമുണ്ടാകും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.