Raj Yog: 4 ദിവസത്തിന് ശേഷം ധനു രാശിയിൽ `ഭദ്ര രാജയോഗം`; ഈ രാശിക്കാരുടെ അടിപൊളി സമയം തുടങ്ങും!
Budh Gochar 2022: ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അത് മറ്റ് രാശികളുമായി ചേർന്ന് ചില യോഗങ്ങൾ രൂപീകരിക്കും. അത് എല്ലാ രാശിക്കാരിലും ശുഭവും അശുഭവുമായ ഫലങ്ങൾ കൊണ്ടുവരും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഗുണമെന്ന് നമുക്കറിയാം.
Mercury Transit 2022: എല്ലാ മാസവും ഒരു നിശ്ചിത സമയത്തുള്ള ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടെ ജീവിതത്തോടെയും ബാധിക്കും. ഈ ഡിസംബരിൽ പല വലിയ ഗ്രഹങ്ങളും രാശിമാറാൻ പോകുകയാണ്. ഡിസംബർ 3 ന് ബുധൻ ധനു രാശിയിൽ സംക്രമിക്കും. വ്യാപാരം, ബുദ്ധി എന്നിവയുടെ കാരകനായ ബുധൻ ഡിസംബർ 3-ന് ധനു രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ഭദ്ര രാജയോഗം രൂപപ്പെടും. ഈ രാജയോഗം 3 രാശിക്കാർക്ക് ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശികൾ എന്ന് നോക്കാം.
മിഥുനം (Gemini): ജ്യോതിഷ പ്രകാരം ബുധൻ ധനു രാശിയിൽ പ്രവേശിക്കുന്നത് ഭദ്ര രാജയോഗം സൃഷ്ടിക്കും അത് മിഥുന രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. മിഥുന രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ഈ സംക്രമം നടക്കുന്നത്. ഇതിനെ വിവാഹ ജീവിതത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭവനമായിട്ടാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് പങ്കാളിത്ത ജോലിയിൽ വിജയം ലഭിക്കും. ഒപ്പം പ്രണയ ബന്ധങ്ങൾക്കും ഈ സമയം നല്ലതാണ്. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. വിവാഹിതരായ ആളുകൾക്ക് ഈ സമയം ശുഭകരവും ഫലപ്രദവുമായിരിക്കും.
ഇടവം (Taurus): ബുധൻ ധനുരാശിയിൽ പ്രവേശിക്കുന്നത് കൊണ്ട് ഭദ്ര രാജയോഗം രൂപപ്പെടുമ്മു. ഈ സമയം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇത് ആയുസിന്റെയും, രഹസ്യ രോഗങ്ങളുടേയും ഭവനമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ സമയത്ത് നിങ്ങൾക്ക് ഏതെങ്കിലും വിട്ടുമാറാത്ത രോഗത്തിൽ നിന്ന് മുക്തി നേടാണ് കഴിയും. ഗവേഷണവുമായി ബന്ധപ്പെട്ടവർക്കും ഈ സമയം അനുകൂലമായിരിക്കും. ഇനി നിങ്ങൾ നിങ്ങൾ ഒരു വസ്തു വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലം. മാത്രമല്ല ഈ സമയത്ത് ബിസിനസ്സ് വിപുലീകരിക്കാനും കഴിയും.
Also Read: Ration Card News: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്തയുമായി കേന്ദ്ര സർക്കാർ!
മീനം (Pisces): ജ്യോതിഷ പ്രകാരം മീനരാശിക്കാർക്ക് ഭദ്രരാജയോഗം വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ബുധൻ സംക്രമിക്കാൻ പോകുന്നത്. ഇതിനെ ജോലി, വ്യാപാരം എന്നിവയുടെ ഭവനമായിട്ടാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ സമയത്ത് ഒരു പുതിയ ജോലി ലഭിച്ചേക്കാം. ഇവർക്ക് ഈ സമയത്ത് ലാഭമുണ്ടാകാം. ഒപ്പം വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകാം. ഭാഗ്യം എപ്പോഴും നിങ്ങളോടൊപ്പമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...