Budh Margi 2022: ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കുന്ന ബുധൻ നാളെ അതായത് ഒക്ടോബർ 2 ന് നേരേഖയിൽ സഞ്ചരിക്കും. ഇത് 12 രാശികളിലും വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുമെങ്കിലും ഈ 4 രാശിക്കാരുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കും.  ഇവർക്ക് പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഇടത്തുനിന്നും ധനലാഭം ഉണ്ടാകാനുള്ള  യോഗമുണ്ട്.  കൂടാതെ കുടുംബത്തിൽ ചില മംഗളകരമായ ജോലികൾ നടക്കാന്നും സാധ്യതയുണ്ട്. നാളെ മതൽ ഭാഗ്യം മിന്നിത്തിളങ്ങുന്ന ആ 4 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദീപാവലിക്ക് ശേഷം ഈ 4 രാശിക്കാരുടെ ജീവിതം മാറി മറിയും, നിങ്ങളുടെ രാശിയും ഉണ്ടോ?


വൃശ്ചികം (Scorpio): ബുധന്റെ സംക്രമണം വൃശ്ചിക രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത്, ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ മാധുര്യം ഉണ്ടാകും, കുടുംബത്തിൽ ഐക്യത്തിന്റെ അന്തരീക്ഷം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കും. ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ വൻ ലാഭം നിശ്ചയം.


ധനു (Sagittarius): ധനു രാശിക്കാർക്ക് ബുധന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം തൊഴിൽ-ബിസിനസ്സുകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കും. അവർക്ക് ജോലിയിൽ പ്രമോഷനോ ഇൻക്രിമെന്റോ ലഭിക്കാം. കൂടാതെ ബോസ് പുതിയ ചില ഉത്തരവാദിത്തങ്ങൾ നൽകിയേക്കും. ബിസിനസ്സിൽ പുതിയ ഇടപാടുകൾ നേടാനാകും. അതുപോലെ ബിസിനസ്സ് വിപുലീകരിക്കാൻ ഇത് നല്ല സമയമായിരിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാം.


Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ


 


കന്നി (Sagittarius): ജ്യോതിഷ പ്രകാരം ഈ രാശിക്കാരുടെ പത്താം ഭാവത്തിന്റെ അധിപൻ ബുധൻ. അതുകൊണ്ടുതന്നെ ബുധന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം ഇവർക്ക് കരിയറിൽ വിജയം നേടാനുള്ള സാധ്യതകളുണ്ട്. നിങ്ങൾക്ക് പുതിയ ജോലി ലഭിക്കും. നിലവിലുള്ള ജോലിയിൽ ഉത്തരവാദിത്തം വർദ്ധിക്കും. കുട്ടികളുടെ പഠനകാര്യങ്ങളിൽ നിശ്ചയദാർഢ്യം ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും.


ചിങ്ങം  (Leo): ഈ രാശിക്കാർക്ക് ബുധന്റെ നേർരേഖയിലുള്ള സഞ്ചാരം മൂലം പല ശുഭവാർത്തകളും ലഭിക്കും. ഇവർക്ക് മത്സര പരീക്ഷകളിൽ വിജയം നേടാനാകും. കടം കൊടുത്ത പണം പെട്ടെന്ന് തിരികെ ലഭിക്കും. വസ്തുവിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് മനസ്സ് ഉണ്ടാകും. വീട്ടിൽ പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ ഇടയുണ്ട്. കോടതിയിൽ നടക്കുന്ന കേസുകൾ നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.